Wednesday, 1 January 2020

'നടപ്പു രീതികളല്ല നേരിന്റെ രാഷ്ട്രീയം' എസ് എസ് എഫ് കാസര്‍കോട് ജില്ലാ ഹയര്‍ സെക്കണ്ടറി സമ്മേളനം വ്യാഴാഴ്ച; വൈകുന്നേരം വിദ്യാര്‍ത്ഥി റാലിയോടെ സമാപിക്കും.

കാസര്‍കോട്: നടപ്പു രീതികളല്ല നേരിന്റെ രാഷ്ട്രീയം എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് കാസര്‍കോട് ജില്ലാ ഹയര്‍ സെക്കണ്ടറി സമ്മേളനം വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ കാസര്‍കോട് തുടക്കമാവും.

സയ്യിദ് മുനീറുല്‍ അഹ്ദലിന്റെ അദ്ധ്യക്ഷതയില്‍ സമസ്ത ഉപാദ്ധ്യക്ഷന്‍ എം.അലികുഞ്ഞി മുസ്ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്യും.

ഇസ്ലാമിക് കള്‍ച്ചര്‍, ലഹരി, പ്രമേയ പഠനം, സംഘടന ചരിത്രം, ആസ്വാദനം , തുടങ്ങിയ സെഷനുകള്‍ക്ക് ഹക്കീം സഖാഫി അരിയില്‍, സയ്യിദ് ത്വാഹ തങ്ങള്‍ പൂക്കോട്ടൂര്‍, സ്വലാഹുദ്ധീന്‍ അയ്യൂബി,  മൂസ സഖാഫി കളത്തൂര്‍, സുബൈര്‍ ബാഡൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

വൈകുന്നേരം 4 മണിക്ക് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ടീന്‍സ് ഓണ്‍ സ്ട്രീറ്റ് പ്രകടനം നഗരം ചുറ്റി പഴയ ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും.

സയ്യിദ് കരീം ഹാദി, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, ഇത്തിഹാദ് മുഹമ്മദ് ഹാജി, റസ്സാഖ് സഖാഫി കോട്ടക്കുന്ന്,മുഹമ്മദ് മായിപ്പാടി,അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം, അബ്ദുറഹ്മാന്‍ എരോല്‍, ഫാറൂഖ് പോസോട്ട്, ഹസൈനാര്‍ മിസ്ബാഹി, ശാഫി ബിന്‍ ശാദുലി, കരീം ജൗഹരി ഗാളിമുഖം, ശംഷീര്‍ സൈനി, റഷീദ് സഅദി പൂങ്ങോട്, നംഷാദ് ബേക്കൂര്‍, സുബൈര്‍ ബാഡൂര്‍, മുത്തലിബ് മരുതടുക്കം തുടങ്ങിയവര്‍ സംബന്ധിക്കും.

ശക്കീര്‍ എം ടി പി സ്വാഗതവും ബാദുഷ ഹാദി നന്ദിയും പറയും.


SHARE THIS

Author:

0 التعليقات: