Monday, 13 January 2020

എടനീരില്‍ ലീഗ് -എസ് ഡി പി ഐ സംഘര്‍ഷത്തിനിടെ കുത്തേറ്റ് രണ്ടുപേര്‍ക്ക് പരിക്ക്

കാസര്‍കോട്: ചെര്‍ക്കള എടനീരില്‍ ലീഗ് -എസ് ഡി പി ഐ സംഘര്‍ഷത്തിനിടെ കുത്തേറ്റ് രണ്ടുപേര്‍ക്ക് പരിക്ക്. എടനീരിലെ ആസിഫ്, ബഷീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

എസ്. ഡി.പി.ഐ.യുടെ പൗരത്വമാര്‍ച്ചുമായി ബന്ധപ്പെട്ട പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് തര്‍ക്കമുണ്ടായിരുന്നു.ഇത് പിന്നീട് പരിഹരിച്ചതായും നാട്ടുകാര്‍ വെളിപ്പെടുത്തുന്നു. 


പോസ്റ്റര്‍ കീറിയ ലീഗ് പ്രവര്‍ത്തകന്റെ വീട്ടുകാരെയടക്കം എസ്.ഡി.പി.ഐ.പ്രവര്‍ത്തകര്‍ അധിക്ഷേപിച്ചുവെന്നാരോപിച്ച് ലീഗ് പ്രവര്‍ത്തകര്‍ രാത്രിയോടെ ചോദിക്കാന്‍ ചെന്നതോടെയാണ് കത്തികുത്തുണ്ടായത്. വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പരിക്കേറ്റ ആഷിഫ് എസ്.ഡി.പി.ഐ.പ്രവര്‍ത്തകനും റഷീദ് സുഹൃത്തുമാണ്.




SHARE THIS

Author:

0 التعليقات: