Friday, 3 January 2020

പ്ലാസ്റ്റിക് നിരോധനം: കാസര്‍കോട് നഗരസഭാ പരിധിയിലെ കടകളില്‍ നിന്നും പ്ലാസ്റ്റിക് കവറുകള്‍ പിടികൂടി, കടയുടമകള്‍ക്ക് നോട്ടീസ്

കാസര്‍കോട് : പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നതോടെ കാസര്‍കോട് നഗരസഭാ പരിധിയിലെ കടകളില്‍ റെയ്ഡ് തുടരുന്നു. നഗരസഭാ പരിധിയിലെ 18 കടകളില്‍ നിന്നായി 12 കിലോ പ്ലാസ്റ്റിക് കവറുകള്‍ നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. 

പുതിയ ബസ് സ്റ്റാന്റ്, വിദ്യാനഗര്‍ ഭാഗങ്ങളിലെ കച്ചവട സ്ഥാപനങ്ങളിലാണ് ആദ്യഘട്ടമായി പരിശോധന നടദത്തിയത്. ബേക്കറി, പച്ചക്കറി കടകളില്‍ നിന്നും ഹോട്ടലുകളില്‍ നി്ന്നുമായി 400 ലിറ്ററില്‍ കുറവുള്ള കുപ്പിവെള്ള ബോട്ടിലുകള്‍, പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ എന്നിവയാണ് പിടികൂടിയത്. കടയുടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.



SHARE THIS

Author:

0 التعليقات: