Monday, 6 January 2020

ജില്ലാ ഉമറാ സമ്മേളനം: സ്വാഗതസംഘം രൂപീകരണം ചൊവ്വാഴ്ച

കാസര്‍കോട്: മാര്‍ച്ച് 24ന് നടക്കുന്ന ജില്ലാ ഉമറാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ കണ്‍വെന്‍ഷന്‍ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് ജില്ലാ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, എസ് ജെ എം, ഐ പി എഫ് എന്നീ സംഘടനകളുടെ ഭാരവാഹികളും സമിതിയംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും കണ്‍വെന്‍ഷനില്‍ സംബന്ധിക്കും.

പരിപാടി വിജയിപ്പിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ടയും ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂരും അഭ്യര്‍ഥിച്ചു. 


SHARE THIS

Author:

0 التعليقات: