Thursday, 2 January 2020

ഫെഡ് ലൈറ്റുകള്‍ ഉപയോഗിച്ച് അനധികൃതമായി മീന്‍പിടിച്ച ബോട്ട് ഫിഷറീസ് ഡെപ്പ്യൂട്ടി ഡയരക്ടറും കോസ്റ്റല്‍ പോലിസും ചേര്‍ന്ന് പിടികൂടി

കാസര്‍കോട്: ഫെഡ് ലൈറ്റുകള്‍ ഉപയോഗിച്ച് അനധികൃതമായി മീന്‍പിടിച്ച ബോട്ട് ഫിഷറീസ് ഡെപ്പ്യൂട്ടി ഡയരക്ടറും കോസ്റ്റല്‍ പോലിസും ചേര്‍ന്ന് നടുക്കടലില്‍ വച്ച് പിടികൂടി. ബോട്ട് തട്ടിയെടുക്കാനുള്ള ശ്രമവും തകര്‍ത്തു. ബുധനാഴ്ച രാത്രി 10.20 ന് കാസര്‍കോടിനും കുമ്പളയ്ക്കും ഇടയിലാണ് ബോട്ട് പികുടിയത്. നിരോധിച്ച മീന്‍പിടുത്ത രീതിയില്‍ 18 മാര്‍ ആഴത്തില്‍ വലിയ ഫെഡ് ലൈറ്റുകള്‍ കത്തിച്ച് മത്സ്യബന്ധനം നടത്തിയ കര്‍ണ്ണാടക സ്വദേശി ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള നിഷാന്‍ എന്ന ബോട്ടാണ് പിടികൂടിയത്.

കാസര്‍കോട് ഫിഷറീസ് ഡെപ്പ്യൂട്ടി ഡയരക്ടര്‍ പി.വി സതീശന്റെ നിര്‍ദ്ദേശ പ്രകാരം മറൈന്‍ ബ്ലോക്ക് എസ് ഐ ജോസ് ബാബുവിന്റെ നേതൃത്ത്വത്തില്‍ തൈക്കടപ്പുറം കോസ്റ്റല്‍ പോലിസും തളങ്കര കോസ്റ്റല്‍ പോലീസും കണ്ണൂര്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റും സംയുക്തമായാണ് ബോട്ട് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ബോട്ട് തൈക്കടപ്പുറത്തേക്ക് എത്തിക്കുന്നതിനിടയില്‍ അവരുടെതന്നെ മറ്റൊരു ബോട്ട് ഏറെ നേരം പിന്‍തുടര്‍ന്ന് ഭീഷണി മുഴക്കുകയും പിടിച്ചെടുത്ത ബോട്ടിനെ രക്ഷപെടുത്താന്‍ കയര്‍ എറിയുകയും ചെയ്തതായും അതികൃതര്‍ പറഞ്ഞു. ഫിഷറീസ് റസ്‌ക്യൂ ബോട്ടിലുണ്ടായിരുന്ന പോലിസിന്റെയും ഫിഷറീസ് ജീവനക്കാരുടെയും സമയോചിതമായ ഇടപെടല്‍ മൂലം അവര്‍ക്ക് തിരിച്ച് പോകേണ്ടി വന്നു. ഈ ബോട്ടില്‍ ഏകദേശം 40 ഓളം തൊഴിലാളികള്‍ ഉണ്ടായിരുന്നു എന്നാണ് വിവരം.


SHARE THIS

Author:

0 التعليقات: