Thursday, 16 January 2020

മനുഷ്യ മഹാശൃംഖല: കാസര്‍കോട്ട് സംഘാടകസമിതിയായി

കാസര്‍കോട്: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ 26ന് നടക്കുന്ന മനുഷ്യ മഹാശൃംഖലയുടെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. 

കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കണ്‍വീനര്‍ കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം അധ്യക്ഷനായി. പള്ളങ്കോട് അബ്ദുള്‍ഖാദര്‍ മദനി, ടി കൃഷ്ണന്‍, എ വി രാമകൃഷ്ണന്‍, അഹമ്മദ് മൗലവി കുണിയ, മൊയ്തീന്‍കുഞ്ഞി കളനാട്, മുഹമ്മദ് ഷെരീഫ്, സുരേഷ് പുതിയേടത്ത്, സി എല്‍ ഹമീദ്, സി വി ദാമോദരന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, എ കുഞ്ഞിരാമന്‍ നായര്‍, പി രാമചന്ദ്രന്‍ നായര്‍, സണ്ണി അരമന, വി കെ രമേശന്‍, ടി എ ഷാഫി എന്നിവര്‍ സംസാരിച്ചു. കെ എ മുഹമ്മദ് ഹനീഫ സ്വാഗതം പറഞ്ഞു.

ഭാരവാഹികള്‍: മന്ത്രി ഇ ചന്ദ്രശേഖരന്‍, പി കരുണാകരന്‍, കെ പി സതീഷ്ചന്ദ്രന്‍, എം വി ബാലകൃഷ്ണന്‍, പള്ളങ്കോട് അബ്ദുള്‍ഖാദര്‍ മദനി,  എസ് അനന്തന്‍ നമ്പ്യാര്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സി എച്ച് കുഞ്ഞമ്പു, മുഹമ്മദ് ഷെരീഫ്, സി എല്‍ ഹമീദ്, മൊയ്തീന്‍കുഞ്ഞി കളനാട് (രക്ഷാധികാരികള്‍),  ടി കൃഷ്ണന്‍ (ചെയര്‍മാന്‍), അസീസ് കടപ്പുറം, ടി കെ രാജന്‍, എം സുമതി, അബ്ദുള്‍റഹ്മാന്‍ ബാങ്കോട്, ബിജു ഉണ്ണിത്താന്‍, ഹനീഫ് കടപ്പുറം (വൈസ് ചെയര്‍മാന്‍), കെ എ മുഹമ്മദ് ഹനീഫ (ജനറല്‍ കണ്‍വീനര്‍), ടി എം എ കരീം, ഹാരിസ്, അനില്‍ ചെന്നിക്കര, എസ് സുനില്‍ (കണ്‍വീനര്‍).


SHARE THIS

Author:

0 التعليقات: