Thursday, 16 January 2020

സമാധാനപരമായ പ്രതിഷേധങ്ങളെ അക്രമങ്ങള്‍ കൊണ്ട് അടിച്ചമര്‍ത്താന്‍ കഴിയില്ല: ഖദമുല്‍ മള്ഹര്‍ ഓള്‍ഡീസ് ഫോറം

മഞ്ചേശ്വരം: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തുടനീളം സമാധാനപരമായി നടന്നുകൊണ്ടിരിക്കുന്ന ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അക്രമങ്ങളെ കൊണ്ട്  അടിച്ചമര്‍ത്താം എന്നുള്ളത് ഭരണകൂടത്തിന്റെ  വെറും വ്യാമോഹം മാത്രമെന്ന് 
ഖദമുല്‍ മള്ഹര്‍ ഓള്‍ഡീസ് ഫോറം ജനറല്‍ ബോഡി യോഗം അഭിപ്രായപ്പെട്ടു. 

സംഗമത്തില്‍ ഹസ്സന്‍ സഅദി അല്‍-അഫ്‌ളലി അധ്യക്ഷത വഹിച്ചു. കുഞ്ഞാലി സഖാഫി കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു.സയ്യിദ് മുസ്തഫ സിദ്ധീഖി അല്‍ ബുഖാരി മമ്പുറം പ്രാര്‍ഥന നടത്തി. വിവിധ സെഷനുകള്‍ക്ക് ,സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, ഉമറുല്‍ ഫാറൂഖ് മദനി മച്ചംപാടി, സുബൈര്‍ സഖാഫി വട്ടോളി എന്നിവര്‍ നേതൃത്വം നല്‍കി. ശേഷം പുതിയ ഭാരവാഹികളെ ഹസ്സന്‍ സഅദി അല്‍-അഫ്‌ളലി പ്രഖ്യാപിച്ചു.

പ്രസിഡന്റ്: ജാബിര്‍ സഖാഫി കോടമ്പുഴ, ജനറല്‍സെക്രട്ടറി: നൗഫല്‍ സഖാഫി പാണമംഗളൂര്‍, ഫൈനാന്‍സ് സെക്രട്ടറി: ഉമൈര്‍ സഖാഫി കളത്തൂര്‍. 
നവാസ് സഖാഫി കോറ്റിയാടി, അന്‍സാര്‍ സഖാഫി മഞ്ഞനാടി, സിദ്ദീഖ് സഖാഫി ബള്ളാരി (വൈസ് പ്രസിഡന്റ്മാര്‍) മുഹമ്മദ് സഖാഫി ബടകബൈല്‍,
ത്വയ്യിബ് ബാദപുണി, റഷീദ് ഗുവദപടുപ്പ് (ജോയിന്‍ സെക്രട്ടറിമാര്‍), അബ്ദുല്‍ ബാരി സഖാഫി പാപ്പിള, ശിഹാബുദ്ധീന്‍ സഖാഫി ഈശ്വരമംഗലം, അഷ്‌റഫ് സഖാഫി അടൂര്‍, ഹബീബുള്ള  തലക്കി  എന്നിവരെ സെക്രട്ടറിയേറ്റ് അംഗങ്ങളായി തിരഞ്ഞെടുത്തു.


SHARE THIS

Author:

0 التعليقات: