Saturday, 11 January 2020

കണ്ണടച്ചു തുറക്കുന്നതിനിടെ ഹോളിഫെയ്ത്ത് തകര്‍ന്നടിഞ്ഞു, മരടിലെ ആദ്യത്തെ ഫ്‌ലാറ്റ് സ്ഫോടനത്തിലൂടെ പൊളിച്ചു

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ കെട്ടിപ്പൊക്കിയ അഞ്ച് ഫ്‌ലാറ്റുകളില്‍ ആദ്യത്തെ ഫ്‌ലാറ്റുകളില്‍ ഒന്ന് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചു നീക്കി. മരട് നഗരസഭയ്ക്ക് സമീപമുള്ള ഹോളിഫെയ്ത്ത് ഫ്‌ലാറ്റാണ് ആദ്യം പൊളിച്ചത്. രാവിലെ 11ന് 

അഞ്ച് മിനിട്ടിന് ശേഷം ആല്‍ഫയില്‍ അടുത്ത സ്‌ഫോടനം നടക്കും. നാളെ ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം ഫ്‌ലാറ്റുകളും പൊളിക്കും. ഇന്ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് വരെ കളക്ടര്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒമ്ബത് മുതല്‍ ഫ്‌ളാറ്റിന് സമീപമുള്ള താമസക്കാരെ ഒഴിപ്പിക്കും. ഇതിനായി പ്രത്യേക ബസുകള്‍ ഏര്‍പ്പാടാക്കി. പത്ത് ഫയര്‍ എന്‍ജിനുകളും രണ്ട് സ്‌കൂബാ വാനുകളും ഫ്‌ലാറ്റുകളുടെ സമീപത്ത് സജ്ജമാക്കി നിറുത്തും. നൂറോളം അഗ്നിശമന സേനാംഗങ്ങളും ഉണ്ടാകും.

ഫ്‌ലാറ്റിന് 200 മീറ്റര്‍ ചുറ്റളവില്‍ പൊളിക്കല്‍ ചുമതലയുള്ളവര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. വായുവിലൂടെയും കരയിലൂടെയും വെള്ളത്തിലൂടെയും ഒരു ഗതാഗതവും ആ സമയത്ത് അനുവദിക്കില്ല.


SHARE THIS

Author:

0 التعليقات: