Wednesday, 1 January 2020

മില്യന്‍ട്രീസ് കാമ്പയിന്‍ പ്രഖ്യാപനത്തോടെ മുഹിമ്മാത്തില്‍ മര്‍കസ് ഡേ ആചരിച്ചു

പുത്തിഗെ: ഏപ്രില്‍ 9,10,11,12 തിയതികളില്‍ മര്‍കസ് 43-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണ ഭാഗമായ മില്യന്‍ട്രീസ് കാമ്പയിന്‍ പ്രഖ്യാപനത്തോടെ മുഹിമ്മാത്തില്‍ മര്‍കസ് ഡേ ആചരിച്ചു.

മര്‍കസിന്റെ വളര്‍ച്ചയില്‍ കണ്ണികളായി പിരിഞ്ഞുപോയ നേതാക്കളെയും പ്രവര്‍ത്തകരെയും ഓര്‍ത്തെടുത്ത് ഖുര്‍ആന്‍ പാരായണവും പ്രാര്‍ത്ഥനാസദസും സംഘടിപ്പിച്ചു.  സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പതാക ഉയര്‍ത്തി. വൃക്ഷത്തൈ നടല്‍ പദ്ധതി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി നിര്‍വഹിച്ചു. 
സയ്യിദ് ഹാമിദ് അന്‍വര്‍ തങ്ങള്‍, അബ്ദുല്‍ ഗഫൂര്‍ ബാഖവി, അബ്ദുര്‍റഹ്മാന്‍അഹ്‌സനി, ഖാരിഅ് അബ്ദുര്‍റഹ്മാന്‍ സഖാഫി ഊരകം, അബൂബക്കര്‍ കാമില്‍ സഖാഫി, ഫത്താഹ് സഅദി, മുസ്തഫ സഖാഫി, കുഞ്ഞഹ്മദ് അഹ്‌സനി തുടങ്ങിയവര്‍ സംബന്ധിച്ചു. മൂസ സഖാഫി കളത്തൂര്‍ സ്വാഗതവും ഉമര്‍ സഖാഫി കര്‍ണൂര്‍ നന്ദിയും പറഞ്ഞു. 


SHARE THIS

Author:

0 التعليقات: