Friday, 3 January 2020

മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്: ഉംറ തീര്‍ഥാടകര്‍ക്ക് അധിക ബാധ്യത

മലപ്പുറം: ഉംറ തീര്‍ഥാടനത്തിന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് നടപ്പാക്കിയതോട് കൂടി ഉംറ സര്‍വീസിന് ചെലവേറും. 3,650 രൂപയാണ് ഉംറ തീര്‍ഥാടകര്‍ അധികമായി നല്‍കേണ്ടി വരിക.

സാമ്പത്തിക മാന്ദ്യത്തില്‍ ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ 70 ശതമാനത്തോളം കുറവാണ്. ഇതിന് പുറമേ ഇന്‍ഷ്വറന്‍സ് തുക കൂടി നടപ്പാക്കുന്നതോടെ ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകും. മുന്‍വര്‍ഷങ്ങളില്‍ ഉംറ വിസക്ക് സഊദി മന്ത്രാലയം ഫീസ് ഈടാക്കിയിരുന്നില്ല. ഇപ്പോള്‍ ഉംറ വിസ ഫീസ്, ഇന്‍ഷ്വറന്‍സ് എന്നിവയിലൂടെ തീര്‍ഥാടകന് 15,000 രൂപയിലധികമാണ് നല്‍കേണ്ടി വരുന്നത്.

ഉംറ തീര്‍ഥാടകര്‍ക്കും ഉംറ സര്‍വീസ് നടത്തുന്ന സ്ഥാപനങ്ങള്‍ക്കും ഇത് കാര്യമായി പ്രയാസം സൃഷ്ടിക്കുമെന്നതിനാല്‍ തീരുമാനം പിന്‍വലിക്കണമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയത്തോട് ഇന്ത്യന്‍ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷന്‍ ഉംറ അഫയേഴ്സ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.


SHARE THIS

Author:

0 التعليقات: