Wednesday, 15 January 2020

മൊഗ്രാല്‍പുത്തൂരില്‍ താജുല്‍ ഉലമ, നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച ശനിയാഴ്ച്ച

മൊഗ്രാല്‍ പുത്തൂര്‍: ജനുവരി 18 ശനിയാഴ്ച്ച കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് മൊഗ്രാല്‍ പുത്തൂര്‍ സര്‍ക്കിള്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സുന്നി കൈരളിയുടെ ആത്മീയ നേതൃത്വമായിരുന്ന താജുല്‍ ഉലമയുടെയും നൂറുല്‍ ഉലമയുടെയും ആണ്ട് നേര്‍ച്ചക്ക് വെള്ളിഴ്ച്ച കൊടി ഉയരും.

ഉച്ചക്ക് 2 മണിക്ക് സയ്യിദ് സീതിക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ അബ്ദുല്‍ കരീം കുഞ്ഞാലി പതാക ഉയര്‍ത്തും.സംഗമത്തില്‍ സഈദ് സഅദി കോട്ടക്കുന്ന്,ബാദുഷ ഹാദി സഖാഫി,സാജിദ് സഖാഫി,റഫീഖ് കുന്നില്‍,മാഹിന്‍ മഠം,ഹക്കീം ഹാജി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.

ശനിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് നടക്കുന്ന ഉദ്ഘാടന സംഗമത്തില്‍ റഫീഖ് കുന്നിലിന്റെ അദ്യക്ഷതയില്‍ സയ്യിദ് ഹാഫിള് ഫഖ്‌റുദ്ധീന്‍ ഹദ്ദാദ് തങ്ങര്‍ ഉദ്ഘാടനം ചെയ്യും.നൗഫല്‍ സഖാഫി കളസ മുഖ്യപ്രഭാഷണം നടത്തും.സയ്യിദ് അഹ്മദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍ സമാപന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.പ്രമുഖ പണ്ഡിതന്മാരും നേതാക്കളും സംബന്ധിക്കും.അഷ്‌റഫ് മാസ്റ്റര്‍ ബള്ളൂര്‍ സ്വാഗതവും ജവാദ് അഹ്മദ് മൊഗ്രാല്‍ പുത്തൂര്‍ നന്ദിയും പറയും.


SHARE THIS

Author:

0 التعليقات: