Thursday, 16 January 2020

പാലിയേറ്റീവ് കെയര്‍ സന്ദേശ ദിനാചരണവും മുഹിമ്മാത്ത് നല്ലപാഠം കുട്ടികള്‍ തയ്യാറാക്കിയ ഭക്ഷണകിറ്റ് വിതരണവും നടത്തി

സീതാംഗോളി: 'അന്തസ്സുറ്റ പരിചരണം വീടുകളില്‍ തന്നെ' എന്നാ സന്ദേശമുയര്‍ത്തിപ്പിടിച്ച് പുത്തിഗെ പഞ്ചായത്തിലെ പാലിയേറ്റീവ് കെയര്‍ കൂട്ടായ്മ സീതാംഗോളിയില്‍ സന്ദേശയാത്ര നടത്തി. മുഹിമ്മാത്ത് സ്‌കൂളിലെ നല്ലപാഠം ക്ലബ് പാലിയേറ്റീവ് കെയര്‍ കുട്ടികള്‍ തയ്യാറാക്കിയ ഭക്ഷണ കിറ്റ്  വിതരണവും നടത്തി. സന്ദേശയാത്ര  പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് അരുണ ജെ ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിബി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി മെമ്പര്‍മാരായ കെനിയ പാടി, ശാന്തി വൈ, ചന്ദ്ര എം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് കുട്ടി,  തോമസ് ഡിസൂസ,ജയന്ത് പാട്ടാളി, പാലിയേറ്റീവ് കെയര്‍ സിസ്റ്റര്‍  രത്‌ന, മുഹിമ്മാത്ത് സ്‌കൂള്‍ അധ്യാപകന്‍ ഹനീഫ് മാസ്റ്റര്‍,പാലിയേറ്റീവ്  കണ്‍വീനര്‍ രഞ്ജിത്ത്, തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ സ്വാഗതവും പാലിയേറ്റീവ് കെയര്‍ കണ്‍വീനര്‍ മനു പുത്തിഗെ നന്ദിയും പറഞ്ഞു. സന്ദേശറാലി ആശാവര്‍ക്കര്‍മാര്‍ വളണ്ടിയര്‍മാര്‍ ,സ്‌കൂള്‍ കുട്ടികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി


SHARE THIS

Author:

0 التعليقات: