Sunday, 12 January 2020

പ്രീ എക്‌സ്പാറ്റ് കോണ്‍ഫറന്‍സ് മുഹിമ്മാത്തില്‍

പുത്തിഗെ: മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ച പ്രവാസികളില്‍ നിന്ന് പ്രവാസ ജീവിതം വിരമിച്ച് നാട്ടില്‍ സേവനം ചെയ്യുന്ന പൂര്‍വ്വ പ്രവാസികളുടെ സംഗമം ജനുവരി 15 ബുധന്‍ രാവിലെ 10 മണി മുതല്‍ മുഹിമ്മാത്തില്‍ വെച്ച് നടക്കും. 

എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം വിഷയാവതരണം നടത്തും. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഉമര്‍ സഖാഫി കര്‍ന്നൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: