Friday, 3 January 2020

മുഹിമ്മാത്ത് സ്‌കൂള്‍ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനം മാതൃകാപരം -ഷിജി ശേഖര്‍

പുത്തിഗെ: മുഹിമ്മാത്ത് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ നല്ലപാഠം ക്ലബ്ബിന്റെ 'സഹജീവികള്‍ക്കാരു സാന്ത്വന സ്പര്‍ശം' പദ്ധതിയുടെ നല്ലപാഠം പാലിയേറ്റിവ് കെയറിന്റെ പ്രവര്‍ത്തനം പ്രസംശനീയവും മാതൃകാപരവുമാണന്ന് പാലിയേറ്റിവ് കെയര്‍ ജില്ലാ കൊ-ഓര്‍ഡിനേറ്റര്‍ ഷിജി ശേഖര്‍ പറഞ്ഞു.

സാന്ത്വന പരിചരണത്തിന്റെ പരിധികള്‍ക്ക് പരിമിതികളിലെന്ന ലക്ഷ്യത്തോടെ യൂണിറ്റ് നടപ്പിലാക്കുന്ന വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ രക്ഷിതാകളെയും ഉള്‍പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്‌ക്കൂളില്‍ സംഘടിപ്പിച്ച നല്ലപാഠം പാലിയേറ്റീവ് കെയര്‍ അംഗങ്ങളുടെ കുടുംബ സംഗമം ഉല്‍ഘാടനം ചെയ്യിതു സംസാരിക്കുകയായിരുന്നു അവര്‍.

പുത്തിഗെ പഞ്ചായത്തും  പ്രാഥമികാരോഗ്യകേന്ദ്രവുമായി സഹകരിച്ച് കൊണ്ട് അര്‍ഹരായ ആറ് കുടുംബങ്ങളിലേക്ക് ഈ വര്‍ഷം സഹായഹസ്തവുമായി എത്തുന്നുണ്ട്  കുടുംബ സംഗമത്തില്‍ എത്തിയ രക്ഷിതാക്കള്‍ പങ്കുചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സന്നത അറിയിച്ചു.

മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമ്മര്‍ സഖാഫി കര്‍ണൂര്‍ അധ്യക്ഷത വഹിച്ചു. സ്‌കള്‍ മാനേജര്‍ സുലൈമാന്‍ കരിവെള്ളൂര്‍, പ്രിന്‍സിപാള്‍ രൂപേഷ് എം ടി പ്രധാനദ്യാപകന്‍ അബ്ദുള്‍ ഖാദര്‍, പാലിയേറ്റീവ് കെയര്‍ നഴ്‌സ് രത്‌ന, അംഗങ്ങളായ മിദ്‌ലാജ്, ലിബാന എ , ഫര്‍സാന, ക്ലബ് കോ-ഓര്‍ഡിനേറ്റര്‍മാരായ ഹനീഫ ഹിംസാക്ക്, വിനിഷ എന്നിവര്‍ പ്രംഗിച്ചു


SHARE THIS

Author:

0 التعليقات: