Tuesday, 14 January 2020

പൗരത്വ ഭേദഗതി;മലയോര മേഖല പ്രതിഷേധ സംഗമം ഇന്ന് മുള്ളേരിയയില്‍

മുള്ളേരിയ: കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുള്ളേരിയയില്‍ മലയോര മേഖല പൗരത്വ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ പൗരത്വ സംരക്ഷണ റാലിയും പ്രതിഷേധ സംഗമവും ഇന്ന് മുള്ളേരിയയില്‍ നടക്കും. 

ഉച്ചക്ക് രണ്ട് മണിക്ക് പൂവടുക്കയില്‍ നിന്ന് ആരംഭിക്കുന്ന റാലി മുള്ളേരിയ ടൗണില്‍ സമാപിക്കും. തുടര്‍ന്നു നടക്കുന്ന പ്രതിഷേധ സംഗമത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ അഷ്റഫ് തങ്ങള്‍ സ്വാഗതം പറയും. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിക്കും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി സംഗമം ഉദ്ഘാടനം ചെയ്യും. 

മുന്‍ എം എല്‍ എ സി എച് കുഞ്ഞമ്പു മുഖ്യ പ്രഭാഷണ നടത്തും. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍,   സ്വാമി പ്രേമാനന്ദ തീര്‍ത്ഥങ്കര,  ഫാദര്‍ മാത്യു സാമുവല്‍, ഭരത് മുണ്ടൊടി സുള്ള്യ, സി ടി അഹമ്മദലി, ബാലകൃഷ്ണന്‍ പെരിയ, എ കെ എം അഷ്റഫ്, ഹനീഫ് ഹുദവി, കരീം മാസ്റ്റര്‍, അഡ്വ. സുരേഷ് ബാബു, അസിസ് കടപ്പുറം, ബഷീര്‍ കുഞ്ചത്തൂര്‍, തുടങ്ങിയവര്‍ സംബന്ധിക്കും


SHARE THIS

Author:

0 التعليقات: