Tuesday, 7 January 2020

പരീക്ഷകള്‍ മാറ്റി; പൊതു പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ 24 മണിക്കൂര്‍ പൊതു പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ രാത്രി 12 വരെ. ശബരിമല തീര്‍ത്ഥാടകരെ പണിമുടക്ക് ബാധിക്കില്ല. കൊച്ചി മെട്രോ സര്‍വീസ് നടത്തും. കട കമ്പോളങ്ങള്‍ അടഞ്ഞു കിടക്കുമെന്നും സമിതിക്കു നേതൃത്വം നല്‍കുന്ന സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീമും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനും പറഞ്ഞു.

സിഐടിയു, ഐഎന്‍ടിയുടിസി, എഐടിയുസി, എസ്ടിയു, എച്ച്എംഎസ്, യുടിയുസി, എഐസിടിയു, എഐയുടിയുസി, സേവ, ടിയുസിഐ, ടിയുസിസി, കെടിയുസി, കെടിയുസി (ജെ), കെടിയുസി (എം), ഐഎന്‍എല്‍സി, എന്‍എല്‍സി, എന്‍എല്‍ഒഒ, എച്ച്എംകെപി, ജെടിയു സംഘടനകളാണു കേരളത്തില്‍ പണിമുടക്കിനു നേതൃത്വം നല്‍കുന്നത്. രാജ്യ വ്യാപകമായി 25 കോടി ആളുകള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ ഡല്‍ഹിയില്‍ അറിയിച്ചു.

കേരള, എംജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. കാലടി, കാലിക്കറ്റ് സര്‍വകലാശാലകളില്‍ നാളെ പരീക്ഷ നിശ്ചയിച്ചിരുന്നില്ല.


SHARE THIS

Author:

0 التعليقات: