Saturday, 4 January 2020

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് ഒരുക്കങ്ങള്‍ തുടങ്ങി; കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: ജനുവരി 22 മുതല്‍ ഫെബ്രുവരി രണ്ട് വരെ നടത്തുന്ന നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. 

ഉറൂസ് കമ്മിറ്റി ഓഫീസ് മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് പരിസരത്ത് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ബി.എം കുഞ്ഞാമു ഹാജി തൈവളപ്പ് ഉദ്ഘാടനം ചെയ്തു. ഖത്തീബ് ജി.എസ്.അബ്ദുല്‍ റഹ്മാന്‍ മദനി പ്രാര്‍ത്ഥന നടത്തി.ഉറൂസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, പ്രസിഡന്റ് എന്‍.കെ.അബ്ദുല്‍ റഹ്മാന്‍ ഹാജി കൊട്ടിഗെ പ്രസംഗിച്ചു. 

ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍.എ.അബ്ദുല്‍ ഖാദിര്‍, ട്രഷറര്‍ ടി.എ. മഹ്മൂദ് ഹാജി ബങ്കരക്കുന്ന്, ഉറൂസ് കമ്മിറ്റി ട്രഷറര്‍ എന്‍.എ.ഹമീദ് നെല്ലിക്കുന്ന്. ജനറല്‍ ക്യാപ്റ്റന്‍ കട്ടപ്പണി കുഞ്ഞാമു ഹാജി, പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ ഷാഫി തെരുവത്ത്, 
വളണ്ടിയര്‍ കോര്‍ ക്യാപ്റ്റന്‍ അബ്ദു തൈവളപ്പ്, എ.കെ.അബുബക്കര്‍ ഹാജി, പൂരണം മുഹമ്മദലി, എന്‍.എം.സുബൈര്‍,  ലത്തീഫ് കെല്‍, മുഹമ്മദ് കുഞ്ഞി ഈസ്റ്റു, ഷാഫി കോട്ട്.,  ഷാഫി എ.നെല്ലിക്കുന്ന്, ഹമീദ് മാളിക,
ഇബ്രാഹിം തൈവളപ്പ്, ഖമറുദ്ദീന്‍ തായല്‍, എന്‍.എം.മഹമൂദ്, എന്‍.എ.മുഹമ്മദലി, അസ്ലം തായല്‍, അബ്ദുല്‍ റഹ്മാന്‍ ചക്കര, കെ.സി.അബ്ബാസ് മദനി, അബ്ദുല്‍ റഹീം തുടങ്ങിയവര്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: