Thursday, 2 January 2020

ദേശീയ സീനിയര്‍ വനിതാ വോളിബോള്‍ കിരീടം കേരളത്തിന്

ദേശീയ സീനിയര്‍ വനിതാ വോളി കിരീടം കേരളത്തിന്


ഭുവനേശ്വര്‍: ദേശീയ സീനിയര്‍ വനിതാ വോളിബോള്‍ കിരീടം കേരളം നിലനിര്‍ത്തി. ഫൈനലില്‍ കരുത്തരായ റെയില്‍വേസിനെ എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്കാണ് കേരളം തകര്‍ത്തത്. സ്‌കോര്‍: 25-18, 25-14, 25-13. അഞ്ജു ബാലകൃഷ്ണന്‍ നയിക്കുന്ന കേരളം ടൂര്‍ണമെന്റില്‍ ഒരു സെറ്റുപോലും നഷ്ടപ്പെടുത്താതെയാണ് കിരീടം ചൂടിയത്. മഹാരാഷ്ട്രയെ തോല്‍പിച്ചാണ് കേരളം ഫൈനലിലെത്തിയത്.ക്വാര്‍ട്ടറില്‍ ഹിമാചല്‍പ്രദേശിനെയാണ് കീഴടക്കിയത്. ഒക്ടോബറില്‍ നടന്ന ഫെഡറേഷന്‍ കപ്പിന്റെ കലാശപ്പോരാട്ടത്തിലും റെയില്‍വേസിനെ തോല്‍പ്പിച്ചാണ് കേരളം ചാംപ്യന്‍മാരായത്.

ചെന്നൈ വേദിയായ കഴിഞ്ഞ വര്‍ഷത്തെ സീനിയര്‍ വോളിബോള്‍ ഫൈനലിലും കേരളം റെയില്‍വേസിനെ തോല്‍പിച്ചാണ് കപ്പുയര്‍ത്തിയത്. ഡോ. സി എസ് സദാനന്ദനാണ് കേരള ടീമിനെ പരിശീലിപ്പിക്കുന്നത്. അതേസമയം, പുരുഷവിഭാഗത്തില്‍ കേരളം സെമിഫൈനലില്‍ റെയില്‍വേസിനോട് തോല്‍വി ഏറ്റുവാങ്ങിയിരുന്നു. സ്‌കോര്‍: 25-23 25-21, 25-23. ഇന്ന് ലൂസേഴ്സ് ഫൈനലില്‍ കേരളം കര്‍ണാടകയെ നേരിടും. പുരുഷവിഭാഗം ഫൈനലില്‍ തമിഴ്നാടും റെയില്‍വേസും ഏറ്റുമുട്ടും.


SHARE THIS

Author:

0 التعليقات: