Thursday, 23 January 2020

അലനും താഹക്കുമെതിരെ യു എ പി എ ചുമത്തിയതില്‍ വിയോജിപ്പുമായി സി പി എം ജില്ലാ സെക്രട്ടറി

കോഴിക്കോട് : പന്തീരങ്കാവ് യു എ പി എ കേസില്‍ അറസ്റ്റിലായ അലന്റെയും താഹയുടെയും ഭാഗം കേള്‍ക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ലെന്ന് സി പി എം കോഴിക്കോട്‌ ജില്ലാ സെക്രട്ടറി പി മോഹനന്‍. അലനും താഹയും പാര്‍ട്ടി അംഗങ്ങളാണ്. അവര്‍ക്കെതിരെ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇവര്‍ നിരപരാധിത്വം തെളിയിച്ച് പുറത്ത് വരണമെന്നാണ് ആഗ്രഹിക്കുന്നത്.

മുഖ്യമന്ത്രി പറയുന്നത് പോലീസ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്. സി പി എം. യു എ പി എക്ക് എതിരാണ്. അലനും താഹക്കുമെതിരെ യു എ പി എ ചുമത്തേണ്ട എന്ന നിലപാട് തന്നെയാണ് ഇപ്പോഴും പാര്‍ട്ടിക്കുള്ളത്. ഇരുവര്‍ക്കുമെതിരായ പരാമര്‍ശങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.




SHARE THIS

Author:

0 التعليقات: