Saturday, 4 January 2020

പൗരത്വ ബില്‍: സാമൂഹിക മാധ്യമങ്ങളിലെ അഭിപ്രായ വോട്ടെടുപ്പിലും കേന്ദ്രത്തിന് തിരിച്ചടി

ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ നടന്ന അഭിപ്രായ വോട്ടെടുപ്പുകളില്‍ മോദി സര്‍ക്കാറിന് വന്‍ തിരിച്ചടി.

വിവിധ സംഘടനകളും മാധ്യമ സ്ഥാപനങ്ങളും നടത്തിയ സര്‍വേയുടെ ഫലം ചേര്‍ത്തുവെച്ച് സിയാസെത് ഡെയ്ലി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് സര്‍ക്കാറിനെ ജനം തള്ളിയതായി വ്യക്തമാകുന്നത്. ഇന്ത്യപോള്‍ ഡോട്ട് ഇന്‍ എന്ന സ്ഥാപനം നടത്തിയ സര്‍വേയില്‍ 89.8 ശതമാനം പേരും പൗരത്വ നിയമഭേദഗതിയെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും പ്രതികൂലിച്ച് വോട്ട് രേഖപ്പെടുത്തി. ''നിങ്ങള്‍ പൗരത്വ ഭേദഗതി നിയമത്തെയും എന്‍ ആര്‍ സിയെയും അനുകൂലിക്കുന്നവോ' എന്നായിരുന്നു ചോദ്യം.


20 ലക്ഷത്തിലേറെ പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. അതില്‍ രണ്ട് ലക്ഷത്തോളം പേര്‍ മാത്രമാണ് അനുകൂലിക്കുന്നതായി വോട്ട് ചെയതത്. പൗരത്വ ഭേദഗതിയില്‍ നിങ്ങളുടെ നിലപാട് എന്താണെന്ന് ചോദിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് നടത്തിയ സര്‍വേയിലും 64 ശതമാനം പേര്‍ നിയമത്തെ എതിര്‍ത്തു.

സിയാസെത് ഡോട്ട് കോം ആരംഭിച്ച സര്‍വേയില്‍ 80 ശതമാനം പേരും പുതിയ ക്യാമ്പയിന് എതിരെയാണ് വോട്ട് ചെയ്തത്. സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധിര്‍ ചൗധരി ഫേസ്ബുക്ക് വഴി നടത്തിയ പോളിലും 64 ശതമാനം പേര്‍ പൗരത്വ ഭേദഗതിക്കും പൗരത്വ രജിസ്റ്ററിനും എതിരായി വെട്ട് രേഖപ്പെടുത്തി.


SHARE THIS

Author:

0 التعليقات: