Tuesday, 14 January 2020

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അണങ്കൂര്‍ സ്വദേശി മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അണങ്കൂര്‍ പച്ചക്കാട് സ്വദേശിയും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാനിധ്യവുമായിരുന്ന ഷാഹുല്‍ ഹമീദ് (30) ആണ് നിര്യാതനായത്. അസുഖത്തെ തുടര്‍ന്ന്  പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. 

പരേതനായ മുഹമ്മദ്കുഞ്ഞിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: നിലോഫര്‍. എക മകള്‍ നൗഫ. അബ്ദുല്‍ റഷീദ്, സവാദ്, ജസീല, ജബീറ എന്നിവര്‍ സഹോദരങ്ങളാണ്. കൊല്ലമ്പാടി ഖിളര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.


SHARE THIS

Author:

0 التعليقات: