Thursday, 16 January 2020

ഹൃദയാഘാതത്തെ തുടര്‍ന്ന് വിദ്യാനഗര്‍ കോപ്പ സ്വദേശി ബാംഗ്ലൂരില്‍ മരണപ്പെട്ടു

കാസര്‍കോട്: കോപ്പയിലെ പരേതനായ കെ.ഐ. ഹമീദിന്റെ മകന്‍ കോപ്പ സി എം ബാദിലെ മുഹമ്മദ് അഷ്‌റഫ് കെ.എച്ച്. (44) ഹൃദയാഘാതത്തെ തുടര്‍ന്ന് ബാംഗ്ലൂരില്‍ മരണപ്പെട്ടു. ബാംഗ്ലൂരില്‍ ജോലി ചെയ്ത് വരികയായിരുന്നു. 

മാതാവ്: മൈമൂന, ഭാര്യ: ജഹാനറ ബീഗം, മക്കള്‍: ഷിറിന്‍, ഷാഹില്‍, അഫ്രീന്‍, ഹാമിദ്. മരുമകന്‍: ഇസ്ഹാഖ്. 

മൃതദേഹം വിട്ട് കിട്ടാനുള്ള നടപടികള്‍ കൈകൊള്ളുന്നതിന് വേണ്ടിയുള്ള നടപടികള്‍ കൈകൊള്ളുന്നതായി ബാംഗ്‌ളൂര്‍ കെ.എം.സി.സി അറിയിച്ചു.


SHARE THIS

Author:

0 التعليقات: