Friday, 3 January 2020

ഹൃദയാഘാതത്തെ തുടര്‍ന്ന് ചെങ്കള നാലാംമൈല്‍ സ്വദേശി ദുബായില്‍ മരണപ്പെട്ടു

ദുബൈ: ദുബൈയിലെ വ്യാപാരിയും സാമൂഹ്യപ്രവര്‍ത്തകനുമായ കാസര്‍കോട് ചെങ്കള നാലാംമൈല്‍ റഹ്മത്ത് നഗര്‍ പാണൂസ് വില്ലയിലെ അബ്ദുല്‍ഹാരിസ് പാണൂസ് (43) ഹൃദഘാതം മൂലം മരിച്ചു. വര്‍ഷങ്ങളായി ദുബൈയില്‍ വ്യാപാരം നടത്തിവരുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ വീട്ടില്‍നിന്ന് അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രാത്രി 7.30 മണിയോടെ ആശുപത്രിയില്‍വെച്ചാണ് മരണം സംഭവിച്ചത്. മരണസമയത്ത് മാതാവും സഹോദരനും കൂടെയുണ്ടായിരുന്നു.

പരേതനായ മുഹമ്മദ്കുഞ്ഞി- ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖമറുന്നിസ. മക്കള്‍: അസീര്‍, അഫ്നാസ്. സഹോദരങ്ങള്‍: ഫൗസിയ, സുലൈമാന്‍, അജീര്‍, സാജിദ്, നഈം.
മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ-കായികരംഗത്ത് നിറസാന്നിധ്യമായിരുന്നു ഹാരിസ്.


SHARE THIS

Author:

0 التعليقات: