Saturday, 4 January 2020

ബെംഗളുരുവില്‍ ഹൃദയാഘാതം മൂലം കാസര്‍കോട് സ്വദേശിയായ വ്യാപാരി മരണപ്പെട്ടു

കാസര്‍കോട്: കാസര്‍കോട് സ്വദേശിയായ വ്യാപാരി ബെംഗളുരുവില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

ചെര്‍ക്കള കുന്നില്‍ മൊയ്തുട്ടിയുടെ മകന്‍ അബൂബക്കര്‍(50) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു.രാവിലെ കടയിലെത്താത്തതിനാല്‍ ജീവനക്കാര്‍ മുറിയില്‍ ചെന്ന് നോക്കിയപ്പോള്‍ അബൂബക്കറെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

അണങ്കൂര്‍ ടി.വി. സ്റ്റേഷന്‍ റോഡിലെ ഗ്രീന്‍പാര്‍ക്ക് ഫണറ്റില്‍ ദീര്‍ഘകാലമായി താമസിച്ചുവന്നിരുന്ന
അബൂബക്കറും കുടുംബവും അടുത്തിടെയാണ്
വ്യാപാരാര്‍ത്ഥം ബംഗളുരുവിലേക്ക് പോയത്. 
ഭാര്യ;ഷബീബ. മക്കള്‍; നിഹാദ്, നിസ, നുഹ, നൗഫ.


SHARE THIS

Author:

0 التعليقات: