Monday, 20 January 2020

സെല്‍ഫി എടുക്കുന്നതിനിടെ തോണിമറിഞ്ഞ് വിദ്യാര്‍ത്ഥിനി മരിച്ചു

മഞ്ചേശ്വരം: സെല്‍ഫി എടുക്കുന്നതിനിടെ തോണി മറിഞ്ഞ് വിദ്യാര്‍ത്ഥിനി മരിച്ചു. ഒപ്പമുണ്ടായിരുന്ന നാലു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നിലഗുരുതരമാണ്. മംഗളൂരു സെന്റ് അലോഷ്യസ് കോളജിലെ വിദ്യാര്‍ത്ഥിനിയും മിയാപദവ് കുളവയലിലെ റോണിയുടെയും സുനിതയുടെയും മകളുമായ റെനീത (19)യാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ നേത്രാവതി പുഴയിലായിരുന്നു അപകടം.


മംഗളൂരുവിലെ ഒരു ചര്‍ച്ചില്‍ നടന്ന ആഘോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു റെനീതയും സുഹൃത്തുക്കളും. ഇവിടെ നിന്ന് ഉള്ളാളം ഭാഗത്തെ നേത്രാവതി പുഴയില്‍ തോണി യാത്ര നടത്തുന്നതിനിടെയാണ് അപകടം. സംഘത്തിലെ ഒരാള്‍ തോണിയില്‍ നിന്ന് മൊബൈല്‍ ഫോണില്‍ സെല്‍ഫി പകര്‍ത്തുന്നതിനിടെ തോണി മറിയുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് സംഘം പുഴയില്‍ നിന്ന് അഞ്ചു പേരേയും പുറത്തെടുത്ത് ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. ആസ്പത്രിയില്‍ ചികിത്സക്കിടെയാണ് റെനീത മരിച്ചത്.


SHARE THIS

Author:

0 التعليقات: