Wednesday, 1 January 2020

പഞ്ചിക്കല്‍ സ്വലാത്ത് മജ്ലിസ് വെള്ളിയാഴ്ച

ബദിയഡുക്ക: പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂം മാസത്തില്‍  സംഘടിപ്പിക്കുന്ന സ്വലാത്ത് മജ്ലിസും, മഹ്ളറത്തുല്‍ ബദ്രിയ്യയും ജനുവരി 3ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കും. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസ്സന്‍ നേത്രത്വം നല്‍കും. 

അബ്ദുല്‍ അസീസ് ഫൈളാനി വെന്നിയൂര്‍ മുഖ്യ പ്രഭാഷണം നടത്തും. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ആബിദ് ഫാളിലി, സുബൈര്‍ സഖാഫി കുട്ടശ്ശേരി, സീതി  കുഞ്ഞി മുസ്ലിയാര്‍, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. എ കെ സഖാഫി കന്യാന സ്വാഗതം പറയും.


SHARE THIS

Author:

0 التعليقات: