Friday, 3 January 2020

പെര്‍ള ടൗണില്‍ പൗരത്വ ബില്ലിനെതിരെ ആയിരങ്ങളെ അണിനിരത്തി പ്രതിഷേധം നടത്തി.

ബദിയഡുക്ക: പെര്‍ള ടൗണില്‍ പൗരത്വ ബില്ലിനെതിരെ മാനവ ഐക്യവേദിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ ആയിരങ്ങള്‍ അണിനിരന്നു.

ഇന്ത്യയുടെ മത നിരപേക്ഷതയും ഭരണ ഘടനയും നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന ഭൂരി ഭാഗം ജനങ്ങളുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിച്ച് ഇന്ത്യയെ മതരാഷ്ട്രീയമാക്കാന്‍ ഈ മണ്ണില്‍ ആ വില്ലന്ന്  ഡി സി സി ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ  പൗരത്വ നിയമ ഭേതഗതിക്കെതിരെ പെര്‍ള ടൗണില്‍ മാനവ ഐക്യവേദി നടത്തിയ പ്രതിഷേധ റാലിയുടെ സമാപന  പൊതുയോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

ഇന്ത്യയുടെ സ്വതന്ത്ര്യ ചരിത്രങ്ങളെ കുറിച്ച് ആര്‍ എസ് എസിന് അറിയില്ല. ഇന്ത്യന്‍ സ്വതന്ത്രത്തിന് വേണ്ടി പോരാടി പാരമ്പര്യമുള്ളവര്‍ക്ക് ഇത് രണ്ടാം സ്വാതന്ത്ര്യ സമരമാണെന്നും, രാജ്യത്തിന്റെ ഈ നടപടി ലോക രാഷ്ട്രങ്ങളുടെ മുന്നില്‍ തലകുനിക്കേണ്ട ഗതികേടിലേക്കാണ് പ്രധാന മന്ത്രിയും അഭ്യന്തര മന്ത്രിയും എത്തി ചേരിക്കുന്നതെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. പെര്‍ള ഇടിയടുക്കയില്‍ നിന്നും ആയിരങ്ങള്‍ അണി നിരന്ന പ്രതിഷേധ റാലി പെര്‍ള ടൗണില്‍ സമാപിച്ചു. യോഗത്തില്‍ എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ട് വൈ. ശാരദ അധ്യക്ഷത വഹിച്ചു. ചിരിത്ര ശാസ്ത്രജ്ഞന്‍ ഡോ. സി. ബാലന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എം. ശങ്കര്‍ റൈ മാസ്റ്റര്‍, ജെ. എസ് സോമശേഖര, അബുബക്കര്‍ സിദ്ദീഖ് ഹാജി ഖണ്ടിഗെ, ബി. എസ് ഗാംബീര്‍, സി ഐ ടി യു ദക്ഷിണ കന്നഡ ജില്ലാ പ്രസിഡണ്ട് സുനില്‍ കജെ, സുധാകര മാസ്റ്റര്‍, ഹമീദലി കന്തല്‍, ആയീശ എ.എ ,മാഹിന്‍ കേളോട്ട്, അബ്ദുള്‍ കബീര്‍ മൗലവി, മുഹമ്മദ് ദാരിമി, റഫീഖ് സഅദി ദേലംപാടി, കന്തല്‍ സൂഫി മദനി, ഫാ. ജോസ്, ഫാ.പൗള്‍ ഡി സൂസ, ഫാ.റോഷന്‍ പീറ്റര്‍, രാമകൃഷ്ണ, വിനു,സിദ്ധീഖ് വളമുകര്‍, മുഹമമദലി പെര്‍ള, ജഗനാതഷെട്ടി തുടങ്ങിയവര്‍ സംസാരിച്ചു.


SHARE THIS

Author:

0 التعليقات: