Tuesday, 14 January 2020

പൊയിനാച്ചിയില്‍ ബൈക്കപകടത്തില്‍ യുവാവിന് പരിക്ക്

പൊയിനാച്ചി: ദേശീയപാതയില്‍ പൊയിനാച്ചി നോര്‍ത്തില്‍ ബൈക്കപകടത്തില്‍ യുവാവിന് പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയാണ് അപകടം. കാലിന് സാരമായി പരിക്കേറ്റ ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ അലിയുടെ മകന്‍ സല്‍മാന്‍ ഫാരിസി(19)നെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 

ചട്ടഞ്ചാല്‍ഭാഗത്തേക്ക് പോകുകയായിരുന്ന ഫാരിസ് സഞ്ചരിച്ച ബൈക്ക് പെട്ടെന്ന് റോഡരികിലേക്ക് വെട്ടിച്ച കാറിലിടിച്ച് റോഡില്‍ വീണു. പിന്നാലെവന്ന മറ്റൊരുകാര്‍ ഫാരിസിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയില്‍ ബൈക്കും തകര്‍ന്നു.


SHARE THIS

Author:

0 التعليقات: