Saturday, 25 January 2020

സംസ്ഥാനത്ത് ഫെബ്രുവരി നാലുമുതല്‍ സ്വകാര്യ ബസ് ഉടമകളുടെ അനിശ്ചിതകാല സമരം

കോഴിക്കോട്: സംസ്ഥാനത്ത് ഫെബ്രുവരി നാലിന് സ്വകാര്യ ബസ്സുകള്‍ പണിമുടക്കും. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സംയുക്തസമരസമിതിയുടേതാണ് തീരുമാനം. 

സംസ്ഥാനത്ത് ഏതാണ്ട് പതിമൂന്നോളം സംഘടനകള്‍ ഉണ്ടെന്നും ഇതാദ്യമായാണ് എല്ലാ സംഘടനകളും ഒരുമിച്ച് സമരം പ്രഖ്യാപിക്കുന്നതെന്നും സംയുക്തസമരസമിതി പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ പ്രധാനമായും മുന്നോട്ട് വയ്ക്കുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് പോലും തയ്യാറാകുന്നില്ലെന്ന് സംയുക്തസമരസമിതി ആരോപിക്കുന്നു.

വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. സ്വാശ്രയ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കുന്നതിനുള്ള മാനദണ്ഡം പുതുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ബസ് ചാര്‍ജ് വര്‍ദ്ധന ഉണ്ടായത് 2018 മാര്‍ച്ച് ഒന്നിനാണ്. 


SHARE THIS

Author:

0 التعليقات: