Wednesday, 22 January 2020

ഒന്നരലക്ഷം പേര്‍ പങ്കെടുക്കുന്ന ഭരണഘടന സംരക്ഷണ വലയം ജനുവരി 25ന് തൃശ്ശൂരില്‍

തൃശ്ശൂര്‍: രാജ്യത്തെ ജനതയുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയും ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കുകയും ചെയ്യുന്ന മോഡി ഗവണ്‍മെന്റിന്റെ നടപടികള്‍ക്കെതിരെ ജനുവരി 25ന് തൃശ്ശൂര്‍ സ്വരാജ് ഗ്രൗണ്ടില്‍ ഭരണഘടന സംരക്ഷണ സമിതി തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഭരണഘടന സംരക്ഷണ വലയം വിജയിപ്പിക്കുന്നതിന് വിവിധ മത സംഘടനകളുടെയും സാമൂഹിക സംഘടനകളുടെയും സംയുക്ത  യോഗം തീരുമാനിച്ചു. 

ഭരണഘടനാ സംരക്ഷണ സമിതി ജില്ലാ വര്‍ക്കിങ് ചെയര്‍മാന്‍ സി എ മുഹമ്മദ് റഷീദ് അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം താഴപ്ര  മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാക്കളായ
നാസര്‍ ഫൈസി തിരുവത്ര,പി എസ് കെ മൊയ്തു ബാഖവി മാടവന,കേരള മുസ്ലീം ജമാഅത്ത് ജില്ലാ പ്രസിഡന്റ് 
സയ്യിദ് ഫസല്‍ തങ്ങള്‍,ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രതിനിധി മുനീര്‍ വരന്തരപ്പിള്ളി,എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി എച്ച് സിറാജുദ്ദീന്‍ സഖാഫി,എസ് എം എ ജില്ലാ പ്രസിഡന്റ് പാലപ്പിള്ളി മുഹ്യദ്ദീന്‍ക്കുട്ടി മുസ്ലിയാര്‍,എസ് എസ് എഫ് ജില്ലാ ജന:സെക്രട്ടറി ആര്‍ എ നൗഷാദ്,കെ എന്‍ എം ജില്ലാ പ്രതിനിധി പി കെ മുഹമ്മദ്, മര്‍ക്കസ് ദഅവാ പ്രതിനിധി കെ അബ്ദുസ്സലാം മാസ്റ്റര്‍,എം എസ് എസ് ജില്ലാ പ്രതിനിധി  അബ്ദുറഹ്മാന്‍,എം  ഇ എസ് പ്രതിനിധി റഷീദ് ആതിര, വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിനിധി ഹംസ എളനാട്, പിഎം അമീര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ സി എച്ച് റഷീദ് സ്വാഗതവും ജഅഫര്‍ ചേലക്കര നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: