Thursday, 2 January 2020

'ജനിച്ചത് ഇന്ത്യയില്‍, മരിക്കുന്നതും ഇന്ത്യയില്‍ തന്നെ'; മുസ്ലിം സംഘടനകള്‍ കൊച്ചിയില്‍ നടത്തിയ പ്രതിഷേധം പ്രധാന വാര്‍ത്തയാക്കി ടെലഗ്രാഫ്

കൊച്ചി: കേരളത്തിന്റെ വ്യവസായ തലസ്ഥാമായ കൊച്ചിയില്‍ നടന്ന പ്രതിഷേധത്തില്‍ അഞ്ചുലക്ഷത്തിലധികം ആളുകളാണ് പങ്കെടുത്തത്. വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പ്രതിഷേധപരിപാടി മുന്‍പേജില്‍ ലീഡ് വാര്‍ത്തയാക്കി ടെലഗ്രാഫ് പത്രം. 

ജനിച്ചത് ഇന്ത്യയില്‍, മരിക്കുന്നതും ഇന്ത്യയില്‍ തന്നെ എന്ന തലക്കെട്ടോടെയാണ് പത്രം വാര്‍ത്ത നല്‍കിയിരിക്കുന്നത്. സമാധാനപരവും ശക്തവുമായ റാലിയാണ് നടന്നതെന്നും ടെലഗ്രാഫ് ഉപശീര്‍ഷകത്തില്‍ പറയുന്നുണ്ട്. 

കേന്ദ്ര സര്‍ക്കാരിന്റെ ജനവിവിരുദ്ധ നയങ്ങള്‍ക്കെതിരെ നിരവധി തവണ തലക്കെട്ടില്‍ പുതുമ നല്‍കി ടെലെഗ്രാഫ് വാര്‍ത്ത കൊടുത്തത് ഏറെ ശ്രദ്ധ നേടിയിരുന്നു. കൊല്‍ക്കത്തയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പത്രം കേരളീയര്‍ക്ക് ഏറെ സുപരിചമാണ്. കേരളത്തിന്റെ വ്യവസായ തലസ്ഥാമായ കൊച്ചിയില്‍ നടന്ന പരിപാടിയില്‍ അഞ്ചുലക്ഷത്തിലധികം ആളുകളാണ് പങ്കെടുത്തത്. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ആളുകളാണ് പരിപാടിയിലേക്ക് ഒഴുകുയെത്തിയത്. ഉച്ചയ്ക്ക് ഒരുമണിക്കു മുന്‍പ് നടന്ന റാലി അഞ്ചുകിലോമീറ്റര്‍ സഞ്ചരിച്ചാണ് മറൈന്‍ ഡ്രൈവ് പരിസരത്തെത്തിയത്. 
ആറുമണിക്ക് തുടങ്ങിയ ചടങ്ങിലേക്ക് വിവിധ സംഘടകളെ പ്രതീനിധീകരിച്ച് നേതാക്കളും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പങ്കെടുത്തു. കേന്ദ്രസര്‍ക്കാരിന്റെ മുസ്ലിം വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പൗരത്വ നിയമം പിന്‍വലിക്കുന്നുതുവരെ പ്രക്ഷോഭം തുടരാന്‍ ചടങ്ങില്‍ വിവിധ നേതാക്കള്‍ ആഹ്വാനം ചെയ്തു. 

മുസ്ലിം സംഘടനകള്‍ ഒന്നിച്ചു നടത്തിയ പ്രതിഷേധ പരിപാടി ഈ നിയമത്തിനെതിരായി കേരളത്തില്‍ നടത്തിയതില്‍ വെച്ച് ഏറ്റവും വലിയ റാലിയായി മാറിയെന്നും മറ്റു മതവിഭാഗങ്ങളില്‍ നിന്നും രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്നും,ബുദ്ധിജീവികളില്‍ നിന്നുമുള്ള പിന്തുണ കിട്ടിയെന്നും മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. റാലി സമാധാനപൂര്‍മണമാക്കുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടി പതിനായിരക്കണക്കിനു വളണ്ടിയര്‍മാരാണ് മുന്നിട്ടുനിന്നത്.

മറൈന്‍ ഡ്രൈവില്‍ നടന്ന സമര പ്രഖ്യാപന മഹാസംഗമം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. കോ-ഓര്‍ഡിനേഷന്‍ ചെയര്‍മാന്‍ ടി എച്ച് മുസ്തഫ അധ്യക്ഷത വഹിച്ചു. 


SHARE THIS

Author:

0 التعليقات: