Monday, 13 January 2020

പൗരത്വബില്‍: മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ആലിക്കുട്ടി മുസ്ലിയാര്‍

കോഴിക്കോട്:  പൗരത്വബില്ലിനെതിരെ സി.പി.എം നേതൃത്വത്തില്‍ കോഴിക്കോട് സംഘടിപ്പിച്ച റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് സമസ്ത ഇ കെ വിഭാഗം ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍. 

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത കോഴിക്കോട് ഭരണഘടന സംരക്ഷണ മഹാറാലിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ സംഘടനയെ പ്രതിനിധീകരിച്ച് സമ്മേളനത്തില്‍ പങ്കെടുത്തു.

പൗരത്വ നിയമ ഭേദഗതിക്കെതിരേ നിയമസഭയില്‍ പ്രമേയം പാസാക്കാന്‍ നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നുവെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസിന്റെ ഉള്ളിലിരിക്കുന്നത് നടപ്പാക്കാനല്ല കേരളത്തിലെ സര്‍ക്കാരെന്ന് മനസിലാക്കണമെന്നും പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ജനസംഖ്യാ റജിസ്റ്റര്‍ ചതിക്കുഴിയാണ്. ജനസംഖ്യാ റജിസ്റ്റര്‍ തയാറാക്കിയാലെ പൗരത്വ റജിസ്റ്റര്‍ തയാറാക്കാന്‍ കഴിയൂ. സെന്‍സസും ജനസംഖ്യറജിസ്റ്ററും തമ്മില്‍ വ്യത്യാസമുള്ളതുകൊണ്ടാണ് എന്‍.ആര്‍.സി കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.


SHARE THIS

Author:

0 التعليقات: