Tuesday, 14 January 2020

ബി.ജെ.പിയുടെ വിശദീകരണം കേള്‍ക്കേണ്ട; കുറ്റ്യാടിയിലും നരിക്കുനിയിലും കടകളച്ച് പൂട്ടി വ്യാപാരികള്‍

കോഴിക്കോട്: ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടത്തുന്ന പൗരത്വ ഭേദഗതി വിശദീകണയോഗത്തിനെതിരെ കോഴിക്കോട് കുറ്റ്യാടിയിലും നരിക്കുനിയിലും വേറിട്ട പ്രതിഷേധം. പൊതുയോഗം നടക്കുന്ന രണ്ട് ടൗണുകളിലെയും കടകള്‍ വ്യാപാരികള്‍ വൈകുന്നേരം തന്നെ അടുച്ച പൂട്ടി. ഇതോടെ പുറത്തു നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമാണ് പരിപാടി സ്ഥലത്തുള്ളത്.

ബി.ജെ.പി വിശദീകരണയോഗത്തിനെതിരെ വാട്‌സ്ആപ് കൂട്ടായ്മ വഴി നാട്ടുകാര്‍ നടത്തിയ പ്രചരണമാണ് വിജയം കണ്ടത്. കുറ്റ്യാടിയില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശും നരിക്കുനിയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി ആയിരുന്നു ഉദ്ഘാടകര്‍.

കഴിഞ്ഞ ദിസവം അമ്പലപ്പുഴയിലും ബിജെപിക്ക് സമാനമായ തിരിച്ചടി നേരിട്ടിരുന്നു. പൗരത്വ നിയമവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ ബി.ജെ.പി വിശദീകണ പൊതുയോഗങ്ങള്‍ നടക്കുന്ന അങ്ങാടികളില്‍ മുഴുവന്‍ കടകളച്ച് പ്രതിഷേധിക്കാന്‍ വാട്സ്ആപ് കൂട്ടായ്മകള്‍ ആഹ്വാനം ചെയ്തിരുന്നു.


SHARE THIS

Author:

0 التعليقات: