Friday, 3 January 2020

പൗരത്വ നിയമം; പുത്തിഗെ പഞ്ചായത്ത് പൗരത്വ സംരക്ഷണ റാലിയില്‍ പ്രതിഷേധമിരമ്പി

പുത്തിഗെ: ഇന്ത്യന്‍ ഭരണഘടനക്ക് വിരുദ്ധമായ പൗരത്വ ഭേതഗതി നിയമം നടപ്പിലാക്കുന്നതിനും മതേതരത്വ ജനാധിപത്യ മൂല്യങ്ങളെ ഇല്ലാതാക്കുന്ന ദേശീയ പൗരത്വ രേഖക്കുമെതിരെ പുത്തിഗെ പഞ്ചായത്ത് പൗരത്വ സംരക്ഷണ സമിതി കട്ടത്തടുക്കയില്‍ നിന്ന് സീതാംഗോളിയിലേക്ക് നടത്തിയ റാലിയില്‍ പ്രതിഷേധമിരമ്പി. മത രാഷ്രീയ കക്ഷി ഭേത മന്യേ അണിനിരന്ന പ്രതിഷേധ മാര്‍ച്ചിന് മുന്നേടിയായി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മഖാം സിയാറത്ത് നടന്നു.  കട്ടത്തടുക്കയില്‍ റാലിയുടെ പതാക കൈമാറ്റം പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് അരുണ ജെ പൗരത്വ സംരക്ഷണ സമിതി ചെയര്‍മാന്‍ പി വി മുഹമ്മദിന് കൈമാറി.  


ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, ശാഫി സഅദി, അബ്ബാസ് സഖാഫി കാവുംപുറം, അബ്ബാസ് ഫൈസി പുത്തിഗെ, റഫീഖ് ദാരിമി, പി ബി മുഹമ്മദ് (പുത്തിഗെ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), കൊട്ടുടല്‍ അസീസ്, ഇസ്മായില്‍ ഹാജി ( മുസ്ലിം ലീഗ് പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ്), മുഹമ്മദ് കുഞ്ഞി(മുസ്ലിം ലീഗ് പുത്തിഗെ പഞ്ചായത്ത് സെക്രട്ടറി), ഇ കെ മുഹമ്മദ് കുഞ്ഞി, എം അബ്ദുല്ല മുഗു, ഷരീഫ് കണ്ണൂര്‍, കെ എം സി സി സാരഥി എ കെ അശ്‌റഫ്, ഹനീഫ് സീതാംഗോളി, സ്റ്റാനി ഡിസോസ, ഹരിചന്ദ്രന്‍, സന്ജീന്‍ , ശാനിദ് കയ്യംകൂടല്‍, കുഞ്ഞി കയ്യംകൂടല്‍, ഡി ഇബ്രാഹിം, സുബ്ബണ്ണ, ചനിയപ്പാടി പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കി. 


സീതാംഗോളിയില്‍ നടന്ന സൗഹാര്‍ദ പ്രതിജ്ഞക്ക്  സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കി.  


SHARE THIS

Author:

0 التعليقات: