Wednesday, 1 January 2020

സഖാഫി ശൂറാ: ലക്ഷദ്വീപില്‍ സോണ്‍ സംഗമങ്ങള്‍ സംഘടിപ്പിച്ചു

കാരന്തൂര്‍: സുസ്ഥിര സമൂഹം സുഭദ്ര രാഷ്ട്രം എന്ന പ്രമേയത്തില്‍  മര്‍കസു സഖാഫത്തി സുന്നിയ്യ  43- ാം വാര്‍ഷിക സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി ലക്ഷദ്വീപിലെ അഗത്തി, കടമം, അമിനി, കവരത്തി ,ചെത്ത്‌ലത്ത്, കില്‍ത്താന്‍ എന്നീ സ്ഥലങ്ങളില്‍ മര്‍ക്കസ് അസി.മാനേജര്‍ സി.പി.ഉബൈദുള്ള സഖാഫിയുടെ നേതൃത്വത്തില്‍  സോണ്‍ സഖാഫി സംഗമങ്ങള്‍ നടന്നു .

അബ്ദുല്ല സഖാഫി (അഗത്തി) , അബ്ദുല്‍ റസാഖ് സഖാഫി (കടമം ),ഇര്‍ഫാന്‍ സഖാഫി (അമിനി ), സൈനുല്‍ ആബിദ് സഖാഫി (കവരത്തി), കില്‍ത്താന്‍ എന്നിവരെ സോണ്‍ കോഡിനേറ്റര്‍മാരായി തെരെഞ്ഞെടുത്തു. ജനുവരിയില്‍ ചെത്‌ലത്തു നടക്കുന്ന സുന്നീ സമ്മേളനത്തോടനുബന്ധിച്ചു 12 നു ലക്ഷദ്വീപ് സഖാഫി സംഗമം നടത്തുവാനും  അഗത്തി , കടമം, അമിനി, ചെത്ത്‌ലത്ത്, കില്‍ത്താന്‍
എന്നീ സ്ഥലങ്ങളില്‍  മര്‍കസ് സോണ്‍ ഓഫീസ് തുറക്കുവാനും തീരുമാനിച്ചു. ലക്ഷദ്വീപ് സഖാഫി സംഗമത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി മുഖ്യ അതിഥിയായിരുക്കും.


SHARE THIS

Author:

0 التعليقات: