Monday, 6 January 2020

ജെ എന്‍ യു ആക്രമണം; എസ് എസ് എഫ് പാതിരാ പ്രകടനം നടത്തി

കാസര്‍കോട്: ജെഎന്‍യുവില്‍ ഞായറാഴ്ച നടന്ന എബിവിപി അക്രമണത്തില്‍ പ്രതിഷേധിച്ച് രാത്രി 2 മണിക്ക് എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി  പ്രതിഷേധ പ്രകടനം നടത്തി. 

മുഖം മൂടി ധരിച്ച് കാമ്പസിന് പുറത്തുള്ള എല്ലാ ലൈറ്റുകയും ഓഫ് ചെയ്ത് ആസൂത്രിത ആക്രമണമാണ് ഫാസിസ്റ്റുകള്‍ നടത്തിയത്. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനും സര്‍വകലാശാലയിലെ സെന്റ ഓഫ് സ്റ്റഡി ഓഫ് റീജണല്‍ ഡെവലപ്മെന്റിലെ അധ്യാപിക പ്രൊഫ. സുചിത്ര സെന്നിനും ഗുരുതരമായി പരിക്കേറ്റ സംഭവ അതീവ ഗൗരവകരമാണ്.

ജനാധിപത്യ രീതിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള ഫാസിസ്റ്റ് അക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് എസ് എസ് എഫ് അഭിപ്രായപ്പെട്ടു. ഒറ്റക്കെട്ടായി വിദ്യാര്‍ത്ഥികള്‍ സമരരംഗത്തിറങ്ങണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു. അബ്ദു റഹ്മാന്‍ എരോല്‍, ഫാറൂഖ് പോസോട്ട് നേതൃത്വം നല്‍കി. റെയില്‍വേ സ്റ്റേഷനില്‍ നിന്നാരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു.


SHARE THIS

Author:

0 التعليقات: