Friday, 24 January 2020

ഭരണഘടനക്ക് കാവലിരിക്കുന്നു; ശനിയാഴ്ച 600 സ്ഥലങ്ങളില്‍ എസ് എസ് എഫ് സമര സംഗമങ്ങള്‍

കോഴിക്കോട്: കേരളത്തിലെ 600 കേന്ദ്രങ്ങളില്‍ ശനിയാഴ്ച വിദ്യാര്‍ഥികള്‍ ഭരണഘടനക്ക് കാവലിരിക്കും. റിപബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പരിപാടി. രാജ്യത്തിന്റെ ഭരണഘടന അപകടാവസ്ഥയിലാണെന്ന ആശങ്ക ശക്തമായ സാഹചര്യത്തിലാണ് എസ്.എസ്.എഫ് സമര സംഗമങ്ങള്‍ സംഘടിപ്പിക്കുന്നത്. 

പ്രഭാഷണങ്ങള്‍, സമര കാവ്യങ്ങള്‍, ഭരണഘടനാ ചര്‍ച്ച തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടക്കും. സമൂഹത്തിന്റെ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ സമരത്തിന്റെ ഭാഗമാകും. 

വൈകീട്ട് ആരംഭിക്കുന്ന പരിപാടി അര്‍ധ രാത്രി കഴിഞ്ഞാണ് സമാപിക്കുക.


SHARE THIS

Author:

0 التعليقات: