Wednesday, 1 January 2020

ഉറക്കമൊഴിഞ്ഞ് രാജ്യത്തിന് കാവലിരുന്ന് ക്ഷുഭിത യൗവ്വനം; വേറിട്ട പ്രക്ഷോഭവുമായി എസ് എസ് എഫ്

കാസര്‍കോട്: പൗരത്വ നിയമ ഭേഗദതിക്കെതിക്കും രാജ്യത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥക്കുമെതിരെ  എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഉപ്പളയില്‍  സംഘടിപ്പിച്ച രാപ്പകല്‍ സമരത്തില്‍ നൂറുകണക്കിന്‍ സമരവളണ്ടിയര്‍മാര്‍ അണി ചേര്‍ന്നു . 

ഇന്നലെ വൈകുന്നേരം 6 മണി മുതല്‍ ബുധനാഴ്ച പുലര്‍ച്ച വരെ സമരം നീണ്ട് നിന്നു.
സയ്യിദ് മുനീറുല്‍ അഹ്ദല്‍ അദ്ധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്തു.
പൗരത്വ ഭേദഗതി നിയമം  നടപ്പാക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത് പരസ്യമായ ഭരണഘടനാ ലംഘനമാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.

ഇന്ത്യയിലെ നിലവിലെ അവസ്ഥ അടിയന്തിരാവസ്ഥയെക്കാള്‍ ഭയാനകമാണ്.തീര്‍ത്തും ജനാധിപത്യ രൂപത്തില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെയും  ജനകീയ സമരങ്ങളെയും അടിച്ചമര്‍ത്തുന്നതും  സമരക്കാരെ വെടി വെച്ച് കൊല്ലുന്നതും കേന്ദ്ര സര്‍ക്കാരിന് പൗരത്വ നിയമത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്  ഉത്തരമില്ലാതാകുമ്പോഴാണ്.
സമരം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരെപ്പോലും വ്യാജ കേസുകള്‍ ചേര്‍ത്ത്  അറസ്റ്റു ചെയ്യുകയാണ് . ഇത്തരം നടപടികളെ ജനാധിപത്യ സമൂഹം ഒരുമിച്ച് നിന്ന് പ്രതിരോധിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു .

ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി സമരംചെയ്യുന്നവരെ ഭയപ്പെടുത്തി ഇല്ലാതാക്കാനാകില്ല. ക്യാമ്പസുകളില്‍ നിന്ന് ഉയര്‍ന്നു വരുന്ന ശബ്ദങ്ങള്‍ക്ക് സര്‍ക്കാര്‍ ചെവികൊടുക്കാത്ത അധികാരികളെ പാഠം പഠിപ്പിച്ച ചരിത്രം അറിയണമെന്നും രാപ്പക്കല്‍ സമരം ഓര്‍മിപ്പിച്ചു .
പ്രഭാഷണങ്ങള്‍, സമര പാട്ട്, ദേശഭക്തിഗാനം, മുദ്രാവാക്യങ്ങള്‍ തുടങ്ങിയവ കൊണ്ട് സമരം സമ്പന്നമായിരുന്നു.

ശാഫി സഅദി ഷിറിയ, കരീം ദര്‍ബാര്‍കട്ട,
റഹീം സഖാഫി ചിപ്പാര്‍, ശക്കീര്‍ എം ടി പി, സയ്യിദ് യാസീന്‍ ഹൈദ്രൂസി,
മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ടി എ മൂസ,  സിദ്ധീഖ് പൂത്തപ്പലം,അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം, അബ്ദുറഹ്മാന്‍ എരോല്‍, ഫാറൂഖ് പോസോട്ട്, ഹസൈനാര്‍ മിസ്ബാഹി, കരീം ജൗഹരി ഗാളിമുഖം, ശംഷീര്‍ സൈനി ,ശാഫി ബിന്‍ ശാദുലി, റഷീദ് സഅദി പൂങ്ങോട്, നംഷാദ് ബേക്കൂര്‍,  സുബൈര്‍ ബാഡൂര്‍, മുത്തലിബ് അടുക്കം, ഗോള്‍ഡന്‍ മൂസ, പി.എം സലീം, ഉമര്‍ അപ്പോളോ, അബ്ബാസ് ഓണന്ത, രാജാവ് ഉമര്‍, ഖാലിദ് ആരിക്കാടി, മുഹമ്മദ് കുഞ്ഞി ഉപ്പള, എന്‍ പി മുഹമ്മദ്, ഹമീദ് ഹാജി കല്‍പ്പന, അസീസ് എ എച്ച്, തുടങ്ങിയവര്‍ സംബന്ധിച്ചു.

SHARE THIS

Author:

0 التعليقات: