Tuesday, 21 January 2020

എസ് എസ് എഫ് സിവില്‍ ഫോര്‍ട്ട് പ്രതിഷേധ സമ്മേളനം ഇന്ന്

മലപ്പുറം: പൗരത്വ നിയമഭേദഗതിക്കും എന്‍ ആര്‍ സിക്കുമെതിരെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന 'സിവില്‍ ഫോര്‍ട്ട്' പ്രതിഷേധ സമ്മേളനം ഇന്ന് കക്കാട്ട് നടക്കും.

വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന പരിപാടിയില്‍ പ്രഭാഷണം, പഠനം, സമരഗാനം എന്നിവ നടക്കും. കെ ഇ എന്‍ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് ദേശീയ സെക്രട്ടറി എം അബ്ദുല്‍ മജീദ്, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, സംസ്ഥാന പ്രസിഡന്റ് റാശിദ് ബുഖാരി, സംസ്ഥാന ജന. സെക്രട്ടറി അശ്ഹര്‍

രാത്രി ഒമ്പതിന് കക്കാട്ട് നിന്ന് പോരാട്ട ചരിത്രമുറങ്ങുന്ന മമ്പുറത്തേക്ക് പതിനായിരം വിദ്യാര്‍ഥികള്‍ മാസ് റാലി നടത്തും. രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞ മമ്പുറത്ത് നടക്കും. ശേഷം പ്രാര്‍ഥനയോടെ പരിപാടി സമാപിക്കും. മുഴുവന്‍ സംസ്ഥാനങ്ങളിലും എസ് എസ് എഫ് സിവില്‍ ഫോര്‍ട്ട് സംഘടിപ്പിക്കുന്നുണ്ട്.


SHARE THIS

Author:

0 التعليقات: