Saturday, 4 January 2020

എസ് എസ് എഫ് സ്റ്റുഡന്റ്സ് ഇസ്ലാമിക് സെന്‍സോറിയം ഞായറാഴ്ച സമാപിക്കും; കാന്തപുരം മുഖ്യപ്രഭാഷണം നടത്തും.

മലപ്പുറം: അറിവിന്റെ വേരുകള്‍ പുതിയ സംവാദങ്ങള്‍ എന്ന പ്രമേയത്തില്‍ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്സ് ഇസ്ലാമിക് സെന്‍സോറിയം ഞായറാഴ്ച സമാപിക്കും. മലപ്പുറം മഞ്ചേരി ഐ സി എസ് അക്കാദമിയില്‍ തയ്യാറാക്കിയ നൂറുല്‍ ഉലമ ചേംബറിലാണ് ഇസ്ലാമിക് സെന്‍സോറിയം നടക്കുന്നത്.

ഞായറാഴ്ച വൈകീട്ട് മൂന്നിനു നടക്കുന്ന സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. കാന്തപുരം എപി അബൂബക്കര്‍ മുസ്്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.  പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി, എസ്എസ്എഫ് ദേശീയ ജന.സെക്രട്ടറി ഡോ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി തുടങ്ങിയവര്‍ സംസാരിക്കും. സംസ്ഥാനത്തെ പതിനായിരത്തോളം മത വിദ്യാര്‍ഥികള്‍ പങ്കെടുക്കും.

വെള്ളിയാഴ്ചയാണ് സെന്‍സോറിയം ആരംഭിച്ചത് .
അറിവന്വേഷണത്തിന്റെയും ബോധന രീതികളുടെയും പുതിയ ചിന്തകള്‍ രൂപീകരിക്കുകയാണ് സെന്‍സോറിയം ലക്ഷ്യം വെക്കുന്നത്. മൂന്ന് വേദികളിലായി 25 വ്യത്യസ്ത സെഷനുകള്‍ സെന്‍സോറിയത്തില്‍ നടന്നു.

രണ്ടാം ദിനമായ ഇന്ന് ഹംദര്‍ദ് യൂണിവേഴ്സിറ്റി ഇസ്ലാമിക് വിഭാഗം തലവന്‍ ഡോ. ഗുലാം യഹ് യാ അന്‍ജും സെന്‍സോറിയത്തെ സംബോധന ചെയ്തു. വിവിധ സെഷനുകളിലായി സമസ്ത മുശാവറ അംഗം കെപി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, അബ്ദുന്നാസിര്‍ അഹ്സനി ഒളവട്ടൂര്‍, എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ശൗഖത്ത് ബുഖാരി, എം അബ്ദുല്‍ മജീദ്, സിബ്ഗത്തുല്ല സഖാഫി, അബ്ദുറശീദ് സഖാഫി നരിക്കോട് എന്നിവര്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: