Sunday, 5 January 2020

എസ് എസ് എഫ് സ്റ്റുഡന്റ്സ് ഇസ്ലാമിക് സെന്‍സോറിയം സമാപിച്ചു

മഞ്ചേരി:  'അറിവിന്റെ വേരുകള്‍ പുതിയ സംവാദങ്ങള്‍' എന്ന പ്രമേയത്തില്‍  എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സ്റ്റുഡന്റ്സ് ഇസ്ലാമിക് സെന്‍സോറിയം സമാപിച്ചു.  മഞ്ഞപ്പറ്റ ഐ സി എസ് അക്കാദമിയിലെ നൂറുല്‍ ഉലമ ചേമ്പറില്‍ വിവിധ ദഅവാ കാമ്പസുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 800 പ്രതിനിധികളാണ് പങ്കെടുത്തത്. സെന്‍സോറിയത്തിന്റെ സമാപന സമ്മേളനത്തില്‍ സംസ്ഥാനത്തെ പതിനായിരത്തോളം മതവിദ്യാര്‍ഥികള്‍ പങ്കെടുത്തു.

താജുശ്ശരീഅ എം അലികുഞ്ഞി മുസ്ലിയാര്‍ ശിറിയ, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, എ പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം, മുക്താര്‍ ഹസ്രത്ത്, കെ പി മുഹമ്മദ് മുസ് ലിയാര്‍ കൊമ്പം, ഹംസ മുസ്ലിയാര്‍ മഞ്ഞപ്പറ്റ, മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍, പേരോട് അബ്ദുല്‍ റഹ് മാന്‍ സഖാഫി, അബ്ദുല്‍ നാസിര്‍ അഹ്സനി ഒളവട്ടൂര്‍, അബ്ദുല്ല അഹ്സനി, ശൗക്കത് നഈമി അല്‍ ബുഖാരി, കോടമ്പുഴ ബാവ മുസ് ലിയാര്‍, വണ്ടൂര്‍ അബ്ദുല്‍ റഹ്മാന്‍ ഫൈസി, ഡോ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി,എന്‍ എം സ്വാദിഖ് സഖാഫി, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, ഡോ ഫൈസല്‍ അഹ്സനി രണ്ടത്താണി,  സിബ്ഗത്തുല്ലാ സഖാഫി, ജഅ്ഫര്‍ സഅദി അച്ചൂര്‍, സി പി ശഫീഖ് ബുഖാരി,  തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. അറിവന്വേഷണത്തിന്റെ വിവിധ വഴികളെ ഹൃദയംകൊണ്ട് സ്വീകരിച്ചാണ് വിദ്യാര്‍ഥികള്‍ കാമ്പസുകളിലേക്ക് മടങ്ങിയത്.


SHARE THIS

Author:

0 التعليقات: