Monday, 6 January 2020

എസ് എസ് എഫ് പ്രതിഷേധം കനക്കുന്നു

തൃശൂര്‍: ആര്‍ എസ് എസ്,  എ ബി വി പി, കേന്ദ്ര സര്‍ക്കാര്‍ കിരാത നടപടികളില്‍ പ്രതിഷേധിച്ച് എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി പാതിരാ പ്രതിഷേധം തൃശൂര്‍ ടൗണില്‍ നടത്തി. ജവഹര്‍ലാല്‍ യൂണിവേഴ്‌സിറ്റിയലടക്കം രാജ്യത്ത് നടക്കുന്ന ജനാധിപത്യ സമരങ്ങള്‍ക്ക് നേരെ പോലീസ് അതിക്രമങ്ങള്‍ക്ക് പുറമെ ഭരണകൂടത്തിന്റെ ഒത്താശയില്‍ സംഘപരിവാറിന്റെ ക്രൂരമായ  കയ്യേറ്റം അങ്ങേയറ്റം അപലപനീയമാണെന്ന് പ്രതിഷേധ പ്രകടനം അഭിപ്രായപ്പെട്ടു. 

പുലര്‍ച്ച മൂന്ന് മണിക്ക് ചെട്ടിയങ്ങാടി പരിസരത്ത് നിന്നാരംഭിച്ച പ്രകടനം റെയില്‍വേ സ്റ്റേഷന് മുന്നില്‍ സമാപിച്ചു. ജില്ലാ സെക്രട്ടറിമാരായ അനസ് ചേലക്കര, ഇയാസ് പഴുവില്‍,യാസിഫ് മെഡിക്കല്‍ കോളേജ്, മന്‍സൂര്‍ തൃശ്ശൂര്‍,ഹാരിസ് ചേര്‍പ്പ്,ഷെബീര്‍ വടക്കാഞ്ചേരി,ഷിഹാബ് വലിയ ചേനം എന്നിവര്‍ നേതൃത്വം നല്‍കി.


SHARE THIS

Author:

0 التعليقات: