Sunday, 5 January 2020

ബി ജെ പി പ്രസിഡന്റിനൊപ്പം വേദി പങ്കിട്ട തൃണമൂല്‍ നേതാവിന് സസ്പെന്‍ഷന്‍

കൊല്‍ക്കത്ത:  ബംഗാളില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിനൊപ്പം വേദി പങ്കിട്ട തൃണമൂല്‍ കോണ്‍ഗ്രസ് എം എല്‍ എക്ക് പാര്‍ട്ടിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. സമാന കുറ്റം ചെയ്ത മണ്ഡലം നേതാവിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ബി ജെ പിക്കൊപ്പം വേദി പങ്കിടുന്നത് പോലും പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എം എല്‍ എ സമരേഷ് ദാസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. സിദ്ധേശ്വര്‍ ബേര എന്ന ബ്ലോക്ക് പ്രസിഡന്റിനെയാണ് മേദിനിപൂര്‍ ജില്ലാ പ്രസിഡന്റ് സിസിര്‍ അധികാരി സസ്പെന്‍ഡ് ചെയ്തത്. തസമയം തനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിട്ടിട്ടില്ലെന്ന് സമരേഷ് ദാസ് പറഞ്ഞു. ബ്ലോക്ക് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയേയും അദ്ദേഹം വിമര്‍ശിച്ചു.

സിസിര്‍ അധികാരി മുമ്പ് സി പി എം നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടിട്ടുണ്ടെന്നും അന്നൊന്നും ഇല്ലാത്ത നടപടി എന്തിനാണ് ഇപ്പോഴെന്നും സമരേഷ് ദാസ് ചോദിച്ചു. എവിടേയും ചര്‍ച്ച നടത്താതെ പാര്‍ട്ടി നേതാക്കളെ പുറത്താക്കുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.


SHARE THIS

Author:

0 التعليقات: