Saturday, 4 January 2020

മദ്‌റസതുത്തഹ്ഫീളുല്‍ ഖുര്‍ആന്‍ കെട്ടിടത്തിന് കുറ്റിയടിച്ചു

പൂച്ചക്കാട്: മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജ്യക്കേഷന്‍ സെന്ററിന് കീഴിലുള്ള  മുക്കൂട് ഗസ്സാലി ക്യാമ്പസില്‍ പുതുതായി നിര്‍മ്മിക്കുന്ന മദ്‌റസതുത്തഹ്ഫീളുല്‍  ഖുര്‍ആന്‍ കെട്ടിടത്തിന് കുറ്റിയടിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് താജുശ്ശരിയ ശൈഖുന അലിക്കുഞ്ഞി ഉസ്താദ് നേതൃത്വം നല്‍കി. 

മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മൂസ സഖാഫി കളത്തൂര്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച, ശിഹാബ് സഖാഫി തട്ടുമ്മല്‍, സഹീദ് സഖാഫി, മുഹമ്മദ് ബാഹസനി, അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ മജീദ്, ചിത്താരി അബ്ദുള്ള ഹാജി, സ്വാലിഹ് ഹാജി ഗസ്സാലി, ഇബ്രാഹിം ഗസ്സാലി തുടങ്ങിയവര്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: