Wednesday, 1 January 2020

മംഗളൂരു വെടിവെപ്പില്‍ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥരോട് പ്രതികാരം ചെയ്യാന്‍ സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം; യുവാവ് അറസ്റ്റില്‍

മംഗളൂരു : സമൂഹ മാധ്യമങ്ങളിലൂടെ പോലീസുകാര്‍ക്കെതിരെ പ്രതികാരം ചെയ്യാന്‍ ആഹ്വാനം ചെയ്ത് പോസ്റ്റിട്ടതിനു യുവാവിനെ അറസ്റ്റ് ചെയ്തു. മംഗളൂരു പാണ്ഡേശ്വര്‍ സ്വദേശിയായ മുഹമ്മദ് ഹഫീസ് (21) നെയാണ് മംഗളൂരു സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ പത്തൊമ്പതിനു എന്‍ ആര്‍ സി , സി എ എ  ബില്ലുകള്‍ക്കെതിരെ മംഗളൂരുവില്‍ നടത്തിയ  പ്രതിഷേധ പ്രകടനത്തിനു നേരെ ലാത്തിച്ചാര്‍ജ് നടത്തുകയും വെടിവെപ്പ് നടത്തുകയും ചെയ്ത പൊലീസുകാര്‍ക്കെതിരെ പ്രതികാരം ചെയ്യണമെന്നു ഇയാള്‍ നിരന്തരം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിനാണ് അറസ്റ്റെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി എസ് ഹര്‍ഷ പറഞ്ഞു.ഇത് സംബന്ധിച്ചു കേസ് രജിസ്റ്റര്‍ ചെയ്തു മംഗളൂരു സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.


SHARE THIS

Author:

0 التعليقات: