Sunday, 26 January 2020

മുഹിമ്മാത്ത് എ കെ ജി നഗര്‍ സാവിയ്യ പ്രീ സ്‌കൂള്‍ സഞ്ചാരം പ്രോഗ്രാം; കാസര്‍കോട് അഗ്നി രക്ഷാ നിലയത്തില്‍

പുത്തിഗെ: മുഹിമ്മാത്ത് എ കെ ജി നഗര്‍ കേന്ദ്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാവിയ്യ പ്രീ സ്‌കൂളിലെ സിലബസിന്റെ ഭാഗമായുള്ള സഞ്ചാരം പ്രോഗ്രാമിന്റെ ഭാഗമായി കാസര്‍കോട് ഫയര്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചു. 

സാവിയ്യ പ്രീ സ്‌കൂള്‍ ചെയര്‍മാന്‍ സയ്യിദ് ഹബീബ് അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ഫയര്‍ സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. വിവിദ സെഷനുകളില്‍ പ്രാക്ടികലായി കുട്ടികള്‍ക്ക് മനസിലാകുന്ന രൂപത്തില്‍ ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്തന്മാര്‍ ക്ലാസുകള്‍ അവതരിപ്പിച്ചു. ശേഷം കുട്ടികള്‍ക്ക് മധുര പലഹാരവും വിതരണം ചെയ്തു. 

പരിപാടിയില്‍ സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫസ്ലുറഹ്മാന്‍ അഹ്‌സനി എ കെ ജി നഗര്‍, മുസ്ഥഫ അഹ്‌സനി കളായി, അബ്ബാസ് എ കെ ജി നഗര്‍, മുഹമ്മദ് മഖ്‌സൂസ് ചെര്‍ക്കള, ഫാതിമത്ത് റഹിയാന, ഫാതിമത്ത് ഫരീദ, തൗഫീറ, നുസൈബ നെല്ലിക്കുന്ന്, ആയിശ അടുക്ക, ഷാഹിദ പച്ചമ്പള സംബന്ധിച്ചു.

മുസ്ഥഫ അഹ്‌സനി നന്ദി പറഞ്ഞു.

SHARE THIS

Author:

0 التعليقات: