Thursday, 6 February 2020

40 കേന്ദ്രങ്ങളില്‍ കേരള മുസ്ലിം ജമാഅത്ത് സആദാ ആത്മീയ സംഗമം നടത്തുന്നു

കാസര്‍കോട്: എസ് വൈ എസ് ജില്ലാ യുവജനറാലിയുടെയും ജില്ലാ ഉമറാ സമ്മേളനത്തിന്റയും പ്രചാരണ ഭാഗമായി കാസര്‍കോട് സോണിലെ 40 കേന്ദ്രങ്ങളില്‍ സആദാ ആത്മീയ സംഗമങ്ങള്‍ നടത്താന്‍ സോണ്‍ കേരള മുസ്ലിം ജമാഅത്ത് യോഗം തീരുമാനിച്ചു.

മഹ്‌ളറത്തുല്‍ ബദ്‌രിയ്യ, ഹിസ്ബുല്‍ ബഹ്‌റ്, പ്രാത്ഥനാ സംഗമം തുടങ്ങിയ പരിപാടികള്‍ നടക്കും. ഈ മാസം 15ന് മഹ്‌ളറ വാര്‍ഷിക പരിപാടി വിദ്യാനഗറില്‍ നടത്തും.  
       
സോണ്‍ വൈസ് പ്രസിഡന്റ്  ഇത്തിഹാദ് മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ സോണ്‍ പ്രസിഡന്റ് അബ്ബാസ് സഖാഫി ചേരൂര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, മുഹമ്മദ് ടിപ്പു നഗര്‍, അഹ്മദ് കൊല്ലമ്പാടി, ടി എ മന്‍സൂര്‍ മൗലവി, എ കെ അബ്ദുല്ല കമ്പാര്‍ പ്രസംഗിച്ചു.


SHARE THIS

Author:

0 التعليقات: