Thursday, 27 February 2020

ഡല്‍ഹി കലാപം: മരണസംഖ്യ 34 ; ദു:ഖം രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍

ഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ മരണസംഖ്യ 34 ആയി. 150-ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഏഴു പേര്‍ ഇന്ന് മരിച്ചു. ഡല്‍ഹിയിലെ ഗുരു തേജ് ബഹദുര്‍ (ജി.ടി.ബി) ആശുപത്രിയില്‍ വെച്ചാണ് 30 മരണം സ്ഥിരീകരിച്ചിരിക്കുന്നത്. എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ വെച്ച് രണ്ടുപേരാണ് മരിച്ചത്. ജഗ് പ്രവേശ് ചന്ദ്ര ആശുപത്രിയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹി പൊലീസ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലും കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു.

കലാപത്തില്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി. 'ഡല്‍ഹിയിലെ പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. സമാന സാഹചര്യങ്ങളില്‍ ചെയ്തത് പോലെ പരമാവധി സംയമനം പാലിക്കണം. അക്രമം ഒഴിവാക്കണം' യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് പറഞ്ഞു.

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഇന്ത്യ ഗൗരവമായ ശ്രമങ്ങള്‍ നടത്തണമെന്ന് യു.എസ്.അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്‍ പറഞ്ഞു. 'ഡല്‍ഹിയില്‍ നടന്നു കൊണ്ടിരിക്കുന്ന അക്രമങ്ങളും, ന്യൂനപക്ഷങ്ങള്‍ക്കും അവരുടെ വീടുകള്‍ക്കും കടകള്‍ക്കും ആരാധനാലയങ്ങള്‍ക്കുമെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആക്രമണങ്ങളും തങ്ങള്‍ക്ക് വളരെയധികം അസ്വസ്ഥത സൃഷ്ടിക്കുന്നു. 

ഉത്തരവാദിത്വമുള്ള ഏതൊരു സര്‍ക്കാരിന്റേയും കടമകളിലൊന്ന് പൗരന്മാര്‍ക്ക് സംരക്ഷണവും ശാരീരിക സുരക്ഷയും നല്‍കുക എന്നത്' ജനക്കൂട്ടം അക്രമത്തിലൂടെ ലക്ഷ്യമിടുന്ന മുസ്ലിങ്ങളേയും മറ്റുള്ളവരേയും സംരക്ഷിക്കാന്‍ ഗൗരവമായ ശ്രമങ്ങള്‍ നടത്താന്‍ ഞങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു' യു.എസ്.അന്താരാഷ്ട്ര മതസ്വാതന്ത്യ കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.


SHARE THIS

Author:

0 التعليقات: