Friday, 7 February 2020

ബൈക്കും സ്‌കൂള്‍ വാനും കൂട്ടിയിടിച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു

ബന്തിയോട് : ബൈക്കും സ്‌കൂള്‍ വാനും കൂട്ടിയിടിച്ച് ഉളിയത്തടുക്ക ഷിറിബാഗിലു സ്വദേശിയായ യുവാവ് മരണപ്പെട്ടു. ഉളിയത്തടുക്ക ഷിറിബാഗിലുവില്‍ താമസിക്കുന്ന അബ്ദുല്‍ സമദ് -സാഹിറ ദമ്പതികളുടെ മകന് ഷാബിനാ(22)ണ് മരണപ്പെട്ടത്. 

മംഗലാപുരത്തെ എന്‍ജിനീയറിങ് കോളേജില്‍ പഠിക്കുന്ന ഷാബിന്‍ രാവിലെ കോളേജിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്.

ഷാബിനും സുഹൃത്ത് ചൂരി സ്വദേശി അസീമും (22) സഞ്ചരിക്കുകയായിരുന്ന ബൈക്കും വാനും കൂട്ടിയിടിക്കുകയായിരുന്നു. സുഹൃത്ത് നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. ഷാബിനെ മംഗളൂരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 


SHARE THIS

Author:

0 التعليقات: