സ്‌കൂള്‍ ബസില്‍നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ബസ് കയറി മരിച്ചു

മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് മൂന്നാം ക്ലാസുകാരന്‍ മരിച്ചു. കുറുവ എയുപി സ്‌കൂള്‍ വിദ്യാര്‍ഥി ഫര്‍സീന്‍ അഹമദ് (9) ആണ് സ്‌കൂള്‍ ബസില്‍ നിന്ന് തെറിച്ചു വീണ് അതേ ബസിന്റെ പിന്‍ചക്രം കയറി മരിച്ചത്. ഇന്ന് രാവിലെ സമൂസപ്പടിയിലാണ് സംഭവം. ഇതേ സ്‌കൂളിലെ അധ്യാപികയായ പഞ്ചളി ഷമീമയുടെ മകനാണ്.

രാവിലെ സ്‌കൂളിലേക്ക് വരുമ്പോഴാണ് അപകടം നടന്നത്. കുട്ടിയുടെ മൃതദേഹം മലപ്പുറം ജില്ലയിലെ കോട്ടപ്പടി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍